Tuesday, June 25, 2024 3:59 pm

‘ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകും’ ; ഉറപ്പ് നൽകി യുഎസ് പ്രതിനിധി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞു. ഈ വർഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനം. ബെം​ഗളൂരുവിൽ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നൽകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും ഗാർസെറ്റി പറഞ്ഞു.

പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങൾ, സമുദ്രനിരപ്പ് ഉയരൽ, ക്രയോസ്ഫിയർ എന്നിവയുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് നിസാർ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാർസെറ്റി പറഞ്ഞു. നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ബഹിരാകാശത്തിൽ യുഎസ്-ഇന്ത്യ സഹകരണത്തിൻ്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച യുഎസ്ഐബിസി പ്രസിഡൻ്റ് അതുൽ കേശപ്, യുഎസ്-ഇന്ത്യ ബഹിരാകാശ പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമായി ഇതിനെ വിശേഷിപ്പിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴഞ്ചേരി : ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ കണ്ണാശുപത്രി...

കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
കോഴിക്കോട്: കോഴിക്കോട്ട്  ട്രെയിനിൽ നിന്നും വീണ്  യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ...

സുവർണ ക്ഷേത്രത്തിൽ യോഗ ; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്

0
ന്യൂഡൽഹി: സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്ത് പോലീസ്....

കെജ്രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും ; ഇഡി അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന്...

0
ദില്ലി : മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത്...