മെല്‍ബണ്‍ : കൊറോണ വൈറസിനെ തടയാൻ കഴിയുന്ന നേസൽ സ്പ്രേവിജയകരമായി പരീക്ഷിച്ചതായി ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം കണ്ടെത്തിയത്. ജലദോഷത്തിനും പനിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനായി വികസിപ്പിച്ചതാണ് നേസല്‍ സ്‌പ്രേ.
എന്നാൽ ഇത് ഉപയോഗിച്ചതിലൂടെ കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിച്ചു എന്നാണ് കമ്പനി പറയുന്നത്. ഇന്ന -051(ENNA-051) എന്ന നേസല്‍ സ്പ്രേ കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് പരീക്ഷിച്ചത്.
വിശദമായ പഠനത്തിനും കൂടുതല്‍ അനുമതികള്‍ക്കും ശേഷം നാല് മാസത്തിനുള്ളില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.