ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. വാക്‌സിന്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇന്‍കോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.
നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]