റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിന് ദേശീയ പുരസ്‌കാരം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൊണ്മെന്റൽ സ്റ്റഡീസ് നടത്തിയ ഗ്രീൻ സ്കൂൾ ഓഡിറ്റിങ്ങിൽ മികവ് തെളിയിച്ചാണ് എണ്ണൂറാംവയൽ സ്കൂൾ ഗ്രീൻ സ്കൂൾ പദവി നേടിയത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൊണ്മെന്റൽ സ്റ്റഡീസ് രാജ്യത്തെ ഗ്രീൻ സ്കൂൾ പദവിയിലേക്ക് തെരെഞ്ഞെടുത്ത 75 വിദ്യാലയങ്ങളിൽ പ്രൈമറി വിഭാഗത്തിലുള്ള ഏക വിദ്യാലയം എണ്ണൂറാംവയൽ സി എം എസ് സ്‌കൂളാണ്. ദില്ലിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പുരസ്‌കാരം പ്രമുഖ പരിസ്ഥിതി പ്രവർത്തക സുനിത നാരായൻ നിന്നും ഏറ്റു വാങ്ങി.
വിദ്യാർത്ഥികളിൽ പാരിസ്ഥിതീക അവബോധം സൃഷ്ടിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നൂതന മാതൃകകൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് അവാർഡ്. രാജ്യത്തെ 5000 വിദ്യാലയങ്ങളിൽ ജൂലൈ മുതൽ നടത്തിയ ഓഡിറ്റിങ്ങിലൂടെ ചുരുക്കപട്ടികയിലെത്തിയ 200 വിദ്യാലയങ്ങളിൽ നിന്നാണ് ഗ്രീൻ സ്കൂൾ അവാർഡിനർഹമായ വിദ്യാലയങ്ങളെ കണ്ടെത്തിയത്. ജല വിനിയോഗം, ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ അഞ്ചു മേഖലകളിൽ തെളിയിച്ച മികവാണ് വിദ്യാലയത്തിന് ദേശീയ അംഗീകാരം നേടിക്കൊടുത്തത്.
സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ സി എം എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാലയമാണ് എണ്ണൂറാംവയൽ സി എം എസ് സ്കൂൾ. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ മികച്ച വിദ്യാലയ ജൈവ പച്ചക്കറിത്തോട്ടത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.