തിരുവല്ല : നിഖ്യാ സുന്നഹദോസിന്റെ 1700 വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻററിൽ നടക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപ്പുര ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ, ഗോവ സംസ്ഥാന വ്യവസായ – ഗതാഗത വകുപ്പ് മന്ത്രി മൗവിൻ ഗോഡിൻഹോ എന്നിവർ പ്രധാന അതിഥികൾ ആയിരിക്കും.
മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ സീനിയർ ബിഷപ്പ് തിമോത്തി രവീന്ദർ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബിഷപ്പ് സിൽവാൻസ് ക്രിസ്ത്യൻ, ലൂതറൻ സഭാ ബിഷപ്പ് ഡോ.എ.ക്രിസ്ത്യൻ സാമ്രാജ്, അസംബ്ലീസ് ഓഫ് ഗോഡ് ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ ഡോ. ഐസക്ക് വി. മാത്യു, ക്നാനായ അതിഭദ്രാസന അധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ ഡോ. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പോളിമെറ്റ്ല, സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം, ക്നാനായ കത്തോലിക്കാ സഭയുടെ ഡോ. ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത, സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് അധ്യക്ഷൻ ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പ് ഡോ. ഓസ്റ്റിൻ എം. എ. പോൾ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്താ, ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, തോമസ് മാർ തിമൊഥിയോസ് എപ്പിസ്കോപ്പ, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, ജോസഫ് മോർ ഡിമിത്രിയോസ് എപ്പിസ്ക്കോപ്പ, ഐസക്ക് മോർ സ്തേഫാനോസ് എപ്പിസ്ക്കോപ്പാ, ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. പി. സജി കുമാർ എന്നിവർ പ്രസംഗിക്കും എന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. പ്രകാശ് പി. തോമസ്, ഫാ. സിറിൽ തോമസ് തയ്യിൽ, ഡോ. സസ്മിത് പത്ര എം.പി. എന്നിവർ അറിയിച്ചു.