അടൂർ: കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, നയി ചേത് ന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിൽ 37 ഓളം തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 3 ദിവസം ദേശീയ ജെൻഡർ ക്യാമ്പയിൻ ദീപശിഖാ പ്രയാണം നടത്തുന്നു. തുടക്കം കുറിച്ചുകൊണ്ട് 21.12.22 (ബുധനാഴ്ച) രാവിലെ അടൂർ എസ്. എൻ ഡി. പി ഹാളിൽ അടൂർ നഗരസഭ ചെയർമാൻ ഡി. സജിയുടെ അധ്യക്ഷതയിൽ ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം നിർവഹിക്കുന്നതും തുടർന്ന് അന്നേദിവസം വൈകിട്ട് 6.30ന് പന്തളം തെക്കേക്കരയിൽ സമാപിക്കും. തുടർന്ന് 22.12.22 വ്യാഴാഴ്ച രാവിലെ 9.30ന് ദീപശിഖാ പ്രയാണം മലയാലപ്പുഴയിൽ തുടങ്ങി കൊഴഞ്ചേരിയിൽ അവസാനിക്കും. മൂന്നാം ദിവസമായ 23.12.22 വെള്ളിയാഴ്ച കടപ്രയിൽ തുടങ്ങി വൈകിട്ട് 6.30 ന് പത്തനംതിട്ടയിൽ സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.