Sunday, March 23, 2025 9:32 am

ഏപ്രില്‍ ഒന്ന് മുതല്‍ യുപിഐ ഐഡികള്‍ നഷ്ടമായേക്കാം! സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്യാന്‍ എൻപിസിഐ

For full experience, Download our mobile application:
Get it on Google Play

സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യുപിഐ ഐഡികള്‍ അണ്‍ലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെട്ട യുപിഐ ഐഡികള്‍ ഉപയോഗിക്കാനാവില്ല. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പെടുത്തുക. ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ സേവനങ്ങള്‍ റദ്ദ് ചെയ്യാനുമാണ് എന്‍പിസിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തീരുമാനം എന്തിന്?

സജീവമല്ലാത്ത മൊബൈല്‍ നമ്പറുകള്‍ ബാങ്കിങിലും യുപിഐ സംവിധാനത്തിലും സാങ്കേതിക കുഴപ്പങ്ങളുണ്ടാക്കുന്നതാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം. ഇതിന് പുറമെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ നിശ്ചിത കാലയളവില്‍ പ്രവര്‍ത്തനരഹിതമാവുകയും അത് പിന്നീട് മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്താല്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഈ നീക്കത്തിലൂടെ സാധിക്കും.

ആരെയെല്ലാം ബാധിക്കും?

പുതിയൊരു മൊബൈല്‍ നമ്പറിലേക്ക് മാറുകയും പഴയ മൊബൈല്‍ നമ്പര്‍ ഒഴിവാക്കുകയും ചെയ്തവരെയാണ് ഈ തീരുമാനം ബാധിക്കാന്‍ സാധ്യത. യുപിഐ അക്കൗണ്ടുകളില്‍ ഇപ്പോഴും പഴയ നമ്പറാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ അവ നീക്കം ചെയ്യപ്പെടും. നിങ്ങളുടെ യുപിഐ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഴയ നമ്പറിലാണെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം അത് പ്രവര്‍ത്തിക്കുകയില്ല.

യുപിഐ സേവനം തടസപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണം?

ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഏതാണെന്ന് പരിശോധിക്കണം. അത് പഴയ മൊബൈല്‍ നമ്പറുകളാണെങ്കില്‍ പുതിയ നമ്പറിലേക്ക് മാറ്റണം. യുപിഐ ആപ്പുകളിലും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് കൂടുതൽ സ്ഥാപനങ്ങളിൽ നടത്തിയതായി സംശയമെന്ന് പോലീസ്

0
ഹരിപ്പാട്: അത്യാധുനിക യന്ത്രസംവിധാനങ്ങൾക്കുപോലും പിടികൊടുക്കാത്തവിധത്തിൽ മുക്കുപണ്ടം തയ്യാറാക്കി തട്ടിപ്പുനടത്തുന്ന സംഘത്തെപ്പറ്റി പോലീസ്...

ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകളുടെ യാത്രാനിരക്കിൽ അഞ്ചിരട്ടി വർധന

0
കരിപ്പൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള സർവീസുകളിൽ അഞ്ചിരട്ടി വരെ...

എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

0
കോഴിക്കോട് : പോലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി...

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പിടിച്ചത് 2.37 കോടിയുടെ ലഹരി വസ്തുക്കൾ

0
തിരുവനന്തപുരം: മയക്കുമരുന്നിനെതിരേ എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 873...