പത്തനംതിട്ട : പാചക വാതക വില വര്‍ദ്ധനവു കാരണം സാധാരണക്കാരന്‍റെ അടുക്കള അടച്ചിടേണ്ട അവസ്ഥയിലേക്ക് രാജ്യം മാറുകയാണെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. പാചക വാതക വില വര്‍ദ്ധനവിനെതിരെ ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്യാസ് സിലിണ്ടര്‍ ഉപേക്ഷിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന സബ്സിഡി നിര്‍ത്തലാക്കുകയും പാചക വാതകത്തിന്‍റെ വില 1110 ആക്കിയും കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ കുടുംബജീവിതം താറുമാറാക്കിയതായും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.
സര്‍വ്വ മേഖലകളിലും ജനദ്രോഹ നയങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയതയില്‍ അഭയം തേടി അധികാരത്തില്‍ വരാനുള്ള പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കുന്നത്. ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന് കുട്ടുപിടിച്ച് സംസ്ഥാന നികുതി രണ്ട് രൂപ കൂട്ടിയ സംസ്ഥാന സര്‍ക്കാരും ജനദ്രോഹത്തിന്‍റെ മറ്റൊരു പതിപ്പായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടറുകള്‍ ഉപേക്ഷിച്ച് വിറക് കത്തിച്ച് പാചകം ചെയ്യുന്ന പഴയ രീതിയിലേക്ക് വീട്ടമ്മമാര്‍ മാറേണ്ട അവസ്ഥയാണിപ്പോഴെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു.
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, നാസര്‍ തോണ്ടമണ്ണില്‍, ഷാജി സൂറൂര്‍, യൂസഫ് തരകന്‍റയ്യത്ത്, ഹനീഫ ഇടതുണ്ടില്‍, ഷാനി കണ്ണങ്കര, മുനീര്‍ വലഞ്ചുഴി, ഷൈജു മുരുപ്പേല്‍, ഷീജ യൂസഫ്, കാര്‍ത്തിക് മുരിങ്ങമംഗലം, ഷെരീഫ് കൊല്ലംപറമ്പില്‍, ഷിഹാബുദ്ദീന്‍, അഷറഫ് വലഞ്ചുഴി, അസ്ലം കെ. അനൂപ്, ലെമീസ് ബീഗം, ഷക്കീല ഹനീഫ, നസീമ സുലൈമാന്‍, ഷെബീര്‍ അഹമ്മദ്, നബീസാ ബീവി, ലീലാ രാധാകൃഷ്ണന്‍, ഷീജാ ഷെമീര്‍, ഇസാ നസീഫ്, അബ്ദുല്‍ ഹൈ സുധീര്‍, ഷിംല സുധീര്‍, റാസിഖ് സുധീര്‍, ദിലീപ് പി. എന്നിവര്‍ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.