പത്തനംതിട്ട : ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തദാനത്തില്‍ മികച്ച മാതൃകകളായ സംഘടനകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട, റെഡ് ഈസ് ബ്ലഡ് കേരള, ഡി.വൈ.എഫ്.ഐ, എസ്.എഫ്. ഐ, തപസ് എന്നീ സംഘടകള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ.എല്‍ ഷീജ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ .സി.ആര്‍ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍, അസിസ്റ്റന്റ് ആര്‍.എം.ഒ ഡോ.ജിബി വര്‍ഗീസ്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രെറ്റി സക്കറിയാ, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.