Friday, July 4, 2025 11:35 am

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങി സ്ഥാലങ്ങളിലാണ് കടുത്ത പ്രതിഷേധമുള്ളത്. വിവിധ ഇടങ്ങളിൽ സമരക്കാർ ബില്ലിൻറെ പകർപ്പ് കത്തിച്ചു. ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കാൻ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടിയിട്ടുണ്ട്. സമയം ലഭിച്ചാൽ നേരിട്ട് കണ്ട് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രപതിയെ ധരിപ്പിക്കും. പാർലമെൻറിൻറെ ഇരു സഭകളും പാസാക്കിയ ബില്ലിന് ഇനി രാഷ്ട്രപതിയുടെ അന്തിമ അംഗീകാരമാണ് വേണ്ടത്. തുടർ സമരങ്ങളും നിയമ പോരാട്ടവും മുസ്‍ലിം വ്യക്തി നിയമ ബോർഡ് ഉടൻ പ്രഖ്യാപിക്കും.

ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് നിയമഭേദഗതിയിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാണ് ഭേദഗതിക്കെതിരെ നിയമപോരാട്ടം നടത്തുന്നതിനൊപ്പമാണ് പ്രതിഷേധങ്ങളും സംഘടിപ്പിക്കുക. മുസ്‍ലിം ലീഗ് ഈ മാസം 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. മറ്റ് മുസ്‍ലിം മത സംഘടനകളും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.വഖഫ് ഭേദഗതി നിയമം രാജ്യസഭയിലും പാസായതിന് പിന്നാലെ ചേർന്ന മുസ്‍ലിം ലീഗ് ദേശീയ നേതൃയോഗത്തിലാണ് നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. നിയമപോരാട്ടത്തിനൊപ്പമാകും വിവിധ സംസ്ഥാനങ്ങളിൽ ലീഗ് പ്രതിഷേധം സംഘടിപ്പിക്കുക.

ആദ്യപ്രക്ഷോഭ പരിപാടി കോഴിക്കോട് സംഘടിപ്പിക്കാനുമാണ് തീരുമാനം. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സമസ്തയും പ്രതികരിച്ചു.സമസ്തയും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ ഒമ്പതിന് സോളിഡാരിറ്റിയും വിഷയത്തിൽ പ്രതിഷേധിക്കും.കരിപ്പൂർ വിമാനത്താവള ഉപരോധമാണ് സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചത്. മറ്റ് സംഘടനകളും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. രണ്ടാം എൻഡിഎ സർക്കാർ കൊണ്ട് വന്ന സിഎഎക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സമാനമായാണ് വിവിധ സംഘടനകൾ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

0
കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 440 രൂപയാണ്...