ജിദ്ദ : ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്.
അസീസിന്റെ സഹപ്രവര്‍ത്തകനായ പാക്കിസ്ഥാന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിദ്ദ സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നു.
36 വര്‍ഷമായി അബ്ദുല്‍ അസീസ് സൗദിയിലെത്തിയിട്ട്. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്.