കുവൈറ്റ് : മലയാളി നഴ്സിനെ ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ചത്. ഇരിങ്ങാലക്കുട മാള സ്വദേശിനി കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാസിലിന് തലച്ചോറില്‍ അര്‍ബുദ ബാധ സ്ഥിരികരിച്ചിരുന്നു.
ജഹറ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ് ഇബിന്‍സിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ചെയ്തുവരുന്നു.