മുരിങ്ങക്കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയ്ക്കും പ്രിയമേറുകയാണ്. സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഈ എണ്ണയില്‍ മാംസ്യം ഏറെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇലയും പൂവും കായുമെല്ലാം കറിവെയ്ക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വം സസ്യങ്ങളിലൊന്നാണ് മുരിങ്ങ. ശാസ്ത്രീയമായി പറഞ്ഞാല്‍ മുരിങ്ങ ഒരത്ഭുതമരം തന്നെ. ഓരോ ഔണ്‍സ് മുരിങ്ങച്ചാറിനും നാല് ഗ്ലാസ് പാലില്‍ നിന്ന് കിട്ടുന്ന കാത്സ്യം, ഏഴ് ഓറഞ്ചുജ്യൂസിന് കിട്ടുന്ന ജീവകം സി, ഏഴ് നേന്ത്രപ്പഴത്തില്‍ കിട്ടുന്ന പൊട്ടാസിയം, സമൃദ്ധിയായ ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നെന്ന് പഠനങ്ങള്‍. മുരിങ്ങക്കായ് ഒരു പോഷകസമ്പുഷ്ടമായ പച്ചക്കറിയാണ്.
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മുരിങ്ങക്കായ് ഗുണം ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു. മുരിങ്ങയുടെ തൊലി, വേര് എന്നിവ പല ആയുര്‍വേദ മരുന്നുകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ടി.ബി. എന്നിങ്ങനെ ഏകദേശം 300 രോഗങ്ങള്‍ക്കെതിരെയുള്ള ആയുര്‍വേദ മരുന്നുകള്‍ക്ക് മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും മുരുന്നുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലും മുരിങ്ങ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുകയാണ്. മുരിങ്ങയ്ക്ക ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മുരിങ്ങപ്പൊടി ഇറച്ചി കറികള്‍ക്കും മറ്റും രുചി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണത്രേ. മുരിങ്ങക്കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയ്ക്കും പ്രിയമേറുകയാണ്. സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഈ എണ്ണയില്‍ മാംസ്യം ഏറെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുരിങ്ങപ്പൂവ് തേങ്ങ ചേര്‍ത്ത് തോരന്‍ വെച്ചാല്‍ താറാമുട്ട പൊരിച്ചതുപോലെ രുചികരമാണ്. മുരിങ്ങക്കായുടെ തൊലി കളഞ്ഞ് അകത്തെ പള്‍പ്പ് ചീകിയെടുത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കാം. ഈ അത്ഭുതമരത്തെ ആരും ഇനി അവഗണിക്കരുത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1