കോന്നി : കോന്നി മഠത്തിൽകാവ് ഭഗവതീക്ഷേത്രത്തിൽ നവചണ്ഡികാഹോമം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽനിന്ന് എത്തിയ മുഖ്യ അർച്ചകൻ നരസിംഹ അഡിഗയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വെള്ളിയാഴ്ച കുങ്കുമാർച്ചനയോടെ ആണ് ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രത്തിലെത്തിയ മുഖ്യപുരോഹിതൻ നരസിംഹ അഡിഗയെ ക്ഷേത്രം മേൽശാന്തി സുജിത്ത് ഭട്ടതിരി പൂർണകുംഭം നൽകി വരവേറ്റു. ക്ഷേത്രത്തിൽ എത്തിയ നരസിംഹ അഡിഗ ദേവീനടയിൽ നിറപറ സമർപ്പിച്ചു. ദേവീമാഹാത്മ്യപാരായണം, സങ്കൽപ്പപൂജ, കലശപൂജ, സുഹാസിനിപൂജ, കുമാരിപൂജ, കുങ്കുമാർച്ചന എന്നിവ പൂർത്തിയാക്കി ദീപാരാധനയോടെയാണ് ആദ്യദിവസത്തെ ചടങ്ങുകൾ പൂർത്തിയായത്. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ മഠത്തിൽകാവ് നവചണ്ഡികാ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നരസിംഹ അഡിഗ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട അധ്യക്ഷതവഹിച്ചു. ക്ഷേത്രം മേൽശാന്തി സുജിത്ത് ഭട്ടതിരി, അജിത്ത് മണ്ണിൽ, കെ.സരോജ്കുമാർ, യൂണിയൻ സെക്രട്ടറി ഷാബു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033