റാന്നി : ഇടക്കുളം ഗുരുകുലം ഹയർ സെക്കന്ററി സ്കൂളിന്റെ 89-മത് വാർഷികാഘോഷവും നവതി ഉദ്ഘാടനവും റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു. സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. നവതി ലോഗോ നിയുക്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം പ്രകാശനം ചെയ്തു. നവതി വർഷത്തിൽ നടപ്പിലാക്കുന്ന ഒൻപതിന പദ്ധതികളുടെ പ്രകാശനം റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാം നിർവ്വഹിച്ചു. ദീർഘ വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന ശലോമി ഏബ്രഹാം, സബിത കെ സാം , ഓഫീസ് സ്റ്റാഫ് റെജി ഏബ്രഹാം എന്നിവരുടെ ഫോട്ടോ അനാച്ഛാദനം അഭിവന്ദ്യ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. ഉപഹാര സമർപ്പണം മാർത്തോമ്മ സ്കൂൾസ് മാനേജർ കുരുവിള മാത്യു നിർവ്വഹിച്ചു. സ്കൂൾ പ്രവർത്തനങ്ങളിൽ ഈ വര്‍ഷം വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ പഞ്ചായത്ത് പ്രസിഡന്റ് ലത മോഹൻ ആദരിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും ഫ്ളവേഴ്സ് കോമഡി ഫെയിം ആയ ഹരി ഉതിമൂട് നിർവ്വഹിച്ചു.
രാവിലെ 7.30 ന് പി.റ്റി.എ പ്രസിഡന്റ് ശ്രീജിത്ത് എൻ.വി പതാക ഉയർത്തി. 8 മണിക്ക് നവീകരിച്ച ബോർഡിങ് ചാപ്പലിൽ വെച്ച് ലോക്കൽ മാനേജർ റവ. ഏബ്രഹാം വർഗ്ഗീസിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന ശുശ്രുഷ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഷേർളി ജോൺ സ്വാഗതം ആശംസിച്ചു. ഷൈബി ഏബ്രഹാം, ജീന ഫിലിപ്പ്, നെഥന്യാ ജോസ്, ഡോ. മാത്യു തോമസ്, ജോൺസ് വർഗ്ഗീസ്, ലാൽ കെ വി, ശ്രീജമോൾ ഇ കെ , അജിനി എം ജോൺ, വിശാൽ ആർ, ഷാബു കെ ദാനിയേൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ മാനസ് രാജു കൃതജ്ഞത രേഖപ്പെടുത്തി.