തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആതുര സേവനത്തിനുള്ള കർമ്മ ശ്രേഷ്ഠ പുരസ്‌കാരം തിരുവനന്തപുരം വൈ.എം.സി എ ഹാളിൽ നടന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂത്തി നിന്നും എം.കെ മോഹനൻ ഏറ്റുവാങ്ങി. ഡോ.ജോർജ്ജ് ഓണക്കൂർ, രാജീവ് ആലുങ്കൻ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ ആർമിയിൽ വിവിധ മേഖലയിൽ 17 വർഷം സർവീസ് ചെയ്ത് ആർമി ഓഫീസറായി റിട്ടയർ ചെയ്ത എം.കെ മോഹനൻ എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, ഹൃദയ ശാസ്ത്രക്രീയ ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തുമ്പോൾ ഉത്തരവാദിത്തത്തോടെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു കൊടുക്കുന്ന സാങ്കേതിക കർമ്മം നിർവഹിക്കുന്ന മോഹൻ അസോസിയേറ്റ് എന്ന കമ്പനിയുടെ അമരക്കാരനാണ്.
ഇദ്ദേഹം “ചാൾസ് പിസ്റ്റൽ ” എന്ന ഒരു ഷോർട്ട് ഫിലിം ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിക്കുകയും അതിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും കൊൽക്കത്തയിൽ 120 രാജ്യങ്ങൾ പങ്കെടുത്തിരുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവൽ മത്സരത്തിൽ ഈ ഷോർട്ട് ഫിലിം നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൂടാതെ “കറ” എന്ന മലയാളം ഷോർട്ട് ഫിലിം നിർമിക്കുകയും ബാംഗ്ളൂരിൽ വെച്ചു നടന്ന ഫിലിം നാഷണൽ ഫെസ്റ്റിവലിൽ “കറ ” യ്ക്ക് നാഷണൽ അവാർഡും ലഭിച്ചു. അത് കൂടാതെ മലയാളത്തിൽ 62 അവാർഡുകൾ വിവിധ മേഖലകളിൽ ലഭിച്ചു. മ്യൂസിക് ആൽബം ഇറങ്ങിയിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണം അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു.
സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. നിർധനരായ വിദ്യാർത്ഥികൾക്ക് സഹായം, കാൻസർ മൂലവും കിഡ്നി രോഗം കൊണ്ടും വിഷമിക്കുന്നവർക്ക് എല്ലാ മാസവും സഹായം ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിൽ മികച്ച സേവനത്തിനുള്ള കേരള കൗമുദിയുടെ അവാർഡ്, നന്മമരം ഗ്ലോബൽ ഫൌണ്ടേഷന്റെ അവാർഡ്, കേരള പത്ര പ്രവർത്തക അസോസിയേഷന്റെ “മാനവ സേവ പുരസ്‌കാരം “, കലാഭവൻ മണിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരവും കൊച്ചിൻ സാഹിത്യ അക്കാഡമിയിൽ നിന്നും മാനവ സേവ പുരസ്കാരവും സമശ്രീ മിഷന്റെ പ്രത്യേക ജൂറി അവാർഡും കർണാടക ഗവണ്മെന്റിന്റെ ആരോഗ്യ മേഖലയ്ക്കുള്ള പ്രത്യേക ആദരവും ലഭിച്ചു.
തന്റെ കർമ മണ്ഡലമായ ആരോഗ്യ മേഖലയെയും ചാരിറ്റി പ്രവർത്തനത്തെയും എന്നും നെഞ്ചോട് ചേർത്ത് വെക്കുകയും തന്റെ ചിരകാല അഭിലാഷമായ ഓൾഡ് ഏജ് ഹോം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രയാണത്തിലാണ്.
രാധാ മോഹനൻ ഭാര്യയും സോഫ്റ്റ് വെയർ എൻജിനിയർ ആയ പ്രേണമോഹൻ മകളും ആണ്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————