Monday, April 28, 2025 11:40 pm

‘നവീൻ ബാബു പ്രശാന്തനെ വിളിച്ചു , ഇരുവരും ഒരു ടവർ ലൊക്കേഷനിൽ വന്നു’; എഡിഎമ്മിനെതിരെ ആരോപണം ആവർത്തിച്ച് പി.പി ദിവ്യ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ഇന്ന് നിർണായകം. ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. എഡിഎമ്മിന് എതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി.പി ദിവ്യ. ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്പെൻഷനും ആയുധമാക്കി പ്രതിഭാഗം. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ. യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ ഉചിതമല്ലെന്ന് സമ്മതിക്കുന്നുവെന്നും പ്രതിഭാഗം. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പുരോഗമിക്കുന്നു. ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാ​ഗം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം പറഞ്ഞു.

ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയിൽ തന്നെ പറയുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദത്തിലും ഇക്കാര്യം സൂചിപ്പിച്ചു. ഉദ്ദേശമില്ലാത്ത പ്രവർത്തി കുറ്റമായി കണക്കാക്കാമോ ? പ്രശാന്തനെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ കൈക്കൂലി നൽകിയെന്ന് പറയുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടറുടെ അന്വേഷണത്തിലും മൊഴിയുണ്ട്. ആറാം തീയതി കൈക്കൂലി നൽകിയെന്നാണ് മൊഴിയെന്ന് പ്രതിഭാ​ഗം കോടതിയിൽ പറഞ്ഞു. എൻഒസി അപേക്ഷ നൽകിയത് 2023ലാണ്. പ്രശാന്തനും നവീൻ ബാബുവും തമ്മിൽ ഫോൺ കോൾ ഹിസ്റ്ററിയുണ്ട്. നവീൻ ബാബു പ്രശാന്തനെ വിളിച്ചിട്ടുണ്ട്. 23 സെക്കൻ‌ഡ് മാത്രമാണ് സംസാരിച്ചത്. അടുത്ത കോൾ പ്രശാന്തൻ നവീൻ ബാബുവിനെ വിളിച്ചു. വീണ്ടും നവീൻ ബാബു 12.48 ന് തിരിച്ചു വിളിച്ചു. എഡിഎം എന്തിന് പ്രശാന്തനെ വിളിച്ചുവെന്ന് പ്രതിഭാ​ഗം ചോദിച്ചു. പിന്നീട് ഇരുവരും ഒരു ടവർ ലൊക്കേഷനിൽ വന്നുവെന്നും സി സി ടി വി ദൃശ്യങ്ങളും കണ്ടതിന് തെളിവായുണ്ടെന്നും പ്രതിഭാ​ഗം കോടതിയിൽ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാല ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ...

പാലക്കാട് ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി

0
പാലക്കാട് : ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16...

മാർബിൾ ഇറക്കുന്നതിനിടെ അട്ടി മറിഞ്ഞ് വീണ് മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് മാർബിൾ ഇറക്കുന്നതിനിടെ അട്ടി മറിഞ്ഞ് വീണ് മൂന്ന് ചുമട്ടു...

യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് കഠിന തടവും...

0
മാനന്തവാടി: ലിഫ്റ്റ് നൽകാം എന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി...