പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത മാറ്റുന്നതിനും എല്ലാ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരുന്നതിനും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മലയാലപ്പുഴ കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രധാന ഉത്തരവാദിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അറസ്റ്റ് വൈകിപ്പിക്കുകയും ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത സി.പി.എം നേതാക്കള്‍ കപട നാടകം കളിക്കുകയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പത്തനംതിട്ടയിലെ സി.പി.എം നേതാക്കളെക്കൊണ്ട് നവീന്‍ ബാബുവിന്‍റെ കുടുംബത്തിനുവേണ്ടി പ്രസ്താവന നടത്തുകയും കണ്ണൂരിലെ സി.പി.എം നേതാക്കള്‍ ദിവ്യക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നത് ഇരക്കും വേട്ടക്കാരനുമൊപ്പം ഒരുപോലെ സഞ്ചരിക്കുന്നതിന്‍റെ ഉദാഹരണമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, ഡി.സി.സി അംഗങ്ങളായ പി.കെ. ഗോപി, ജയിംസ് കീക്കരിക്കാട്, ഇ.കെ. സത്യവൃതന്‍, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.സി. ഗോപിനാഥപിള്ള, മണ്ഡലം പ്രസിഡന്‍റുമാരായ ദിലീപ്കുമാര്‍ പൊതീപ്പാട്, ബിജു മാത്യു, സന്തോഷ് കുമാര്‍, ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടില്‍, ജോയി തോമസ്, അജയന്‍പിള്ള ആനിക്കനാട്ട്, വസന്ത് ചിറ്റാര്‍, ശശിധരന്‍ നായര്‍ പാറയരുകില്‍, ബെന്നി ഇടിമൂട്ടില്‍, കെ. വി. സാമുവല്‍, ഷെമീര്‍ തടത്തില്‍, ജേക്കബ് അതിരുങ്കല്‍, ഹരിദാസ് ഗോപിനാഥ്, ബിന്ദു ബിനു, സോജി തോമസ്, സലീന ഷംസുദ്ദീന്‍, കലാ ബാലന്‍, ബിന്ദു ജോര്‍ജ്, കെ.ആര്‍. ഉഷ എന്നിവര്‍ പ്രസംഗിച്ചു.