കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശി അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. നാല് പേര്‍ ആണ് അരുവിയില്‍ കുളിക്കാനിറങ്ങിയത്. അരുവിയിലിറങ്ങിയ അഭിഷേക് ചുഴിയിലകപ്പെടുകയായിരുന്നു. അഭിഷേകിന്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു
RECENT NEWS
Advertisment