ഓതറ : ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഈ വർഷത്തെ ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പൂജകൾ സെപ്തംബർ 15 മുതൽ 24 വരെ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടക്കും. നവരാത്രിയോടനുബന്ധിച്ചുള്ള പൂജകൾക്ക് ക്ഷേത്രം മേൽ ശാന്തിമാരായ മാമ്പറ്റ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ശ്രീകുമാർ ശർമ്മയും നേതൃത്വം നൽകും. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ ക്ഷേത്രശ്രീകോവിൽ നിന്നും ഭദ്രദീപവും സരസ്വതീ വിഗ്രഹവും ഗ്രന്ഥങ്ങളും നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിയ്ക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിജയദശമി ദിനമായ ഒക്ടോബർ 18 മുതൽ 24 വരെ സരസ്വതീ മണ്ഡപത്തിൽ പ്രത്യേക നവരാത്രി പൂജകൾ നടക്കും. ദുർഗ്ഗാഷ്ടമി ദിവസമായ ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വെയ്ക്കും. തുടർന്ന് ഒക്ടോബർ 23 മഹാനവമി ദിനത്തിനു ശേഷം വിജയദശമി നാളായ ഒക്ടോബർ 24 ചൊവാഴ്ച പുലർച്ചെ മുതൽ പൂജയെടുപ്പും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകളും നടക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033