Friday, July 4, 2025 2:49 pm

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു ; നിര്‍ണായക മൊഴിയുമായി സുഹൃത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വനിതാ സുഹൃത്ത്. മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നതായി സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്‍റെ ക്ഷതം ഉണ്ടായിരുന്നു. ഫോണിലൂടെ ഒരു സ്ത്രിയും പുരുഷനും നയനയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുവായ ലെനിന്‍ രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ ജോലി നഷ്ടപ്പെടുത്തിയത് ഇവരാണെന്ന് നയന പറഞ്ഞിരുന്നതായും സുഹൃത്ത് പറഞ്ഞു. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും മൊഴിയിലുണ്ട്.

നയന മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കണ്ടപ്പോള്‍ മുഖത്തെ നീലിച്ച പാടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ അന്ന് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പിന്നീടൊരിക്കല്‍ വൈകിട്ട് നടക്കുന്നതിനിടെ നയന സത്യം തുറന്നുപറഞ്ഞു. തന്നെ വീട്ടിലെത്തി മര്‍ദ്ദിച്ചെന്നും നിരന്തരം ഭീഷണിയുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അന്ന് തന്നോട് മര്‍ദ്ദിച്ചവരുടെ പേര് വെളിപ്പെടുത്തിയെന്നും സുഹൃത്ത് അന്വേഷണ സംഘത്തെ അറിയിച്ചു. നേരത്തെ കോടതിയില്‍ മാത്രമേ മൊഴി നല്‍കൂവെന്ന് നിലപാടെടുത്തിരുന്ന സുഹൃത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കൂടെ ഇടപെടലിലാണ് ക്രൈംബ്രാഞ്ചിന് മുമ്പിലെത്തിയത്. നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്ത് നല്‍കിയ ഈ നിര്‍ണായക മൊഴിയോടെ കേസില്‍ കൂടുതല്‍ ദുരൂഹത നിറഞ്ഞിരിക്കുകയാണ്.

നയനയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് സര്‍ജന്‍റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്‍റെ മൊഴിയിലില്ല. കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല എന്ന് ഉറപ്പിച്ചാണ് സര്‍ജന്‍റെ മൊഴി. എന്നാല്‍ അടിവയറിന്‍റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്‍റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്‍റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദവുമായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും...

കു​റ്റൂ​ർ – തോ​ണ്ട​റ – ഈ​ര​ടി​ച്ചി​റ – പ​ന​ച്ച​മൂ​ട്ടി​ൽ​ക​ട​വ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

0
തി​രു​വ​ല്ല : കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13,14 വാ​ർ​ഡു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ...

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...

ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു

0
വെ​ച്ചൂ​ച്ചി​റ : പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ...