ചെന്നൈ : നയന്‍താര-വിഗ്നേഷ് കല്യാണം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് നെറ്റ്‌ഫ്ളിക്‌സ്. നയന്‍താരയക്കും വിഗ്‌നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് സത്യമല്ലെന്നും നെറ്റ്‌ഫ്ളിക്‌സ് ഇന്ത്യ വ്യക്തമാക്കി.
ഞങ്ങളുടെ ക്രിയാത്മകമായ ടീമും സംവിധായകന്‍ ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അതൊരു യക്ഷികഥ പോലെ മനോഹരമായിരിക്കും’- നെറ്റ്ഫിലിസ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്‌ക്കാണ് നെറ്റ്‌ഫ്ളിക്‌സിന് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു ഇവരുടെ വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.