ചെന്നൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. മഴക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. താരങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന് മുമ്പും പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി താരങ്ങള്‍ എത്തിയിരുന്നു. തെരുവില്‍ സഹായം ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് ബാഗുകള്‍ ഓരോന്നായി ഭവനരഹിതര്‍ക്ക് കൈമാറി. വീഡിയോ വൈറലായതോടെ താരങ്ങളെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ജവാനാണ് ഇനി പുറത്തിറങ്ങാനുളള നയന്‍താരയുടെ ചിത്രം. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയാണ്. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത കാതുവാക്കുള രണ്ടു കാതല്‍ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.