കോട്ടയം : റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തനം എന്നുപറഞ്ഞാലും പല NBFC കളിലും സ്വര്‍ണ്ണം പണയം വെക്കുന്നവരുടെ വായ്പ്പാ വിവരങ്ങള്‍ സിബല്‍ റെക്കോഡില്‍ വരാറില്ല. അതായത് ഇവിടെയൊക്കെ വന്‍ തോതില്‍ മുക്കുപണ്ടങ്ങള്‍ ഉണ്ടെന്നു സാരം. വളരെ ചുരുക്കം സ്ഥാപനങ്ങളില്‍ മാത്രമേ പണയ വായ്പയുടെ വിവരങ്ങള്‍ സിബല്‍ റെക്കോഡില്‍ വരുകയുള്ളു. പലര്‍ക്കും സിബല്‍ റെക്കോഡില്‍ വിവരങ്ങള്‍ വരാത്തതാണ് താല്‍പ്പര്യവും. കൊല്ലത്തെ പ്രമുഖ സ്ഥാപനത്തില്‍ നിന്നും വാങ്ങുന്ന മുക്കുപണ്ടങ്ങള്‍ ഹെഡ് ഓഫീസ് ഗോള്‍ഡ് എന്നപേരിലാണ് ബ്രാഞ്ചുകളില്‍ തിരുകിക്കയറ്റുന്നത്. കവറില്‍ ഇട്ട് ടാഗും കെട്ടി കമ്പനിയുടെ സീലും ചെയ്ത് ബ്രാഞ്ചുകളില്‍ ഇവ എത്തിക്കുന്നത് ഹെഡ് ഓഫീസിലെ ജീവനക്കാര്‍ നേരിട്ടാണ്. ഇത് തുറന്നു നോക്കാനോ സംശയം ചോദിക്കാനോ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് അനുവാദമില്ല. പണയത്തിന്റെ തുക ബ്രാഞ്ചിന്റെ കണക്കില്‍ നിന്നും കുറവ് ചെയ്ത് കറന്‍സിയായി വരുന്നവര്‍ വശം കൊടുത്തുവിടണം.
ഹെഡ് ഓഫീസില്‍ നിന്നും മെയില്‍ വഴി ലഭിക്കുന്ന വിലാസങ്ങളിലാണ് ഇവ ബ്രാഞ്ചിന്റെ പണയ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടത്. ഇതേ ബ്രാഞ്ചില്‍ മുമ്പ് പണയം വെച്ചവരുടെ രേഖകള്‍ കേന്ദ്ര ഓഫീസില്‍ ഉണ്ടാകും. അതില്‍ നിന്നുമാണ് മുക്കുപണ്ടം പണയം വെക്കാന്‍ ഇരകളെ കണ്ടെത്തുന്നത്. ഇരകള്‍ ഒരിക്കലും തന്റെപേരില്‍ ഇവിടെ പണയം ഉള്ളകാര്യം അറിയുന്നില്ല. അങ്ങനെ അറിയാതിരിക്കുവാനാണ് സിബല്‍ റെക്കോഡില്‍ പണയ വായ്പ്പാ വിവരങ്ങള്‍ നല്‍കാത്തത്. ഇതിന് മറ്റൊരു ഗുരുതരമായ സാഹചര്യം കൂടിയുണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഈ ബ്രാഞ്ചില്‍ പരിശോധന നടത്തിയാല്‍ പലരും മുക്കുപണ്ടം പണയം വെച്ച കേസില്‍ പിടിയിലാകും. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].