Saturday, February 15, 2025 12:48 am

2025ല്‍ NBFC കള്‍ അഭിമുഖീകരിക്കുന്നത് വൻ പ്രതിസന്ധി – പലതും അടച്ചുപൂട്ടേണ്ടിവരും – NCD നിക്ഷേപങ്ങള്‍ നഷ്ടപ്പെടാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും മൈക്രോ ഫിനാൻസ് (NBFC-MFI) മേഖലയും  2025 സാമ്പത്തിക വർഷത്തിൽ 4 ശതമാനം വളർച്ച മാത്രമേ കൈവരിക്കുവെന്ന് റിപ്പോർട്ട്. ഇത് NBFC കളുടെ പ്രവർത്തന സ്തംഭനത്തിനും തകർച്ചക്കും വരെ വഴി ഒരുക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റേറ്റിംഗ് ഏജൻസിയായ CareEdge റേറ്റിംഗ്സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഇത് നിക്ഷേപകരെയും ഗുരുതരമായി ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് കടപ്പത്രങ്ങൾ (NCD) വഴി നിക്ഷേപം നടത്തിയവർക്ക് പണം തിരികെ കിട്ടാതിരിക്കാൻ ഇത് കാരണമായേക്കും. സുരക്ഷിതമല്ലാത്ത വായ്പകളുടെ കുത്തനെയുള്ള വർദ്ധനവാണ് പ്രധാന കാരണമായി പറയുന്നത്. കമ്പനികളുടെ ലാഭത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2024 സാമ്പത്തിക വർഷത്തിലെ ലാഭക്ഷമതയായ 4.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനികളുടെ ശരാശരി ആസ്തികളിലെ (ROTA) വരുമാനം 0.4 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ഇത് കമ്പനികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.

വളർച്ചയിലെ ഈ വൻ ഇടിവിന് മറ്റ് പ്രധാന കാരണങ്ങൾ NBFC കളിലെ വർദ്ധിച്ചുവരുന്ന ക്രമക്കേടുകളും മുക്കുപണ്ടങ്ങളും മറ്റുമുപയോഗിച്ചുള്ള ഫണ്ട് വകമാറ്റലുമാണ്.
നിലവിൽ മൈക്രോഫിനാൻസ് മേഖലയിലെ ഉപഭോക്തൃ കടബാധ്യതയും കിട്ടാക്കടങ്ങളും ഗണ്യമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഈയിനങ്ങളിലെ ശരാശരി വർദ്ധനവ് 27 ശതമാനമായിക്കഴിഞ്ഞു. ലോൺ റിക്കവറിയിലും വെല്ലുവിളികൾ  വർദ്ധിച്ചുവരികയാണ്. വായ്പകളിൽ മുൻ വർഷങ്ങളിൽ ഉണ്ടായ ഗണ്യമായ വളർച്ചയും കിട്ടാക്കടം വർദ്ധിക്കാൻ ഇടയാക്കും. NBFC-MFI-കൾ 2023-ൽ 37 ശതമാനവും 2024-ൽ 28 ശതമാനവുമാണ് കൈവരിച്ച വാർഷിക വളർച്ച. ഇവിടെ നിന്ന് കുത്തനെ ഇടിഞ്ഞ് 2025ല്‍ 4 ശതമാനത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

NCD വഴി നിക്ഷേപം നടത്തിയവരെ ബാധിക്കുമോ?
NCD കൾ അഥവ കടപ്പത്രങ്ങൾ കമ്പനികൾ ഇറക്കുന്നത് ബിസിനസ് വളർച്ചക്ക് പണം കണ്ടെത്താൻ വേണ്ടിയാണ്. മൈക്രോ ഫിനാൻസും ഗോൾഡ് ലോണുമാണ് NBFC കളുടെ പ്രധാന ബിസിനസ്. നിബന്ധനകൾ പ്രകാരം NCD കളുടെ കാലാവധി കഴിയുമ്പോൾ നിക്ഷേപകന് പണം നൽകണമെങ്കിൽ ലാഭം കണ്ടെത്തിയേ തീരൂ. ഇതിൽ മൈക്രോ ഫിനാൻസ് മാത്രമാണ് ഇപ്പോൾ നടക്കുന്ന പ്രധാന ബിസിനസ്. ഗോൾഡ് ലോൺ പേരിന് മാത്രമായി ഒതുങ്ങി. ഇപ്പോൾ ആളുകൾ ഗോൾഡ് ലോണിന് പ്രധാനമായും ആശ്രയിക്കുന്നത് ഷെഡ്യൂൾഡ് ബാങ്കുകളെയാണ്. NBFC കളിലെ കൊള്ളപ്പലിശയാണ് ഇടപാടുകാരെ ഷെഡ്യൂൾഡ് ബാങ്കുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. NBFC കളുടെ ലാഭക്ഷമതയിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന റിപ്പോർട്ടുകൾ നൽകുന്നത് നിക്ഷേപകരെ ഇത് സാരമായി ബാധിച്ചേക്കാമെന്ന സുചന തന്നെയാണ്. കാലാവധി കഴിഞ്ഞ് NCD നിക്ഷേപങ്ങൾ തിരിച്ച് നൽകാൻ പല കമ്പനികൾക്കും കഴിയാതെ വരും. ഇതിന് പുറമെ കമ്പനി നഷ്ടത്തിലായാൽ ഒരു നയാപൈസ പോലും നിക്ഷേപകന് തിരിച്ചുകിട്ടാനും സാധ്യതയില്ല. >>> തുടരും .… സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള 16 ന്

0
പത്തനംതിട്ട :  ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ്...

അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂള്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂളിലെ സ്റ്റാര്‍സ് വര്‍ണ കൂടാരത്തിന്റെ...

ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്

0
പത്തനംതിട്ട : സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ...

കുഷ്ഠരോഗ നിര്‍മാര്‍ജന ബോധവല്‍കരണവുമായി ഡോക്ടര്‍മാരുടെ സംഗീത കൂട്ടായ്മ

0
പത്തനംതിട്ട : കുഷ്ഠരോഗ നിര്‍മാര്‍ജന കാമ്പയിന്റെ (അശ്വമേധം 6.0) ഭാഗമായി കലാലയങ്ങള്‍...