കൊച്ചി : നിക്ഷേപകരുടെ പണമെടുത്ത് ബഹുനില കോര്‍പ്പറേറ്റ് ഓഫീസുകള്‍ കെട്ടിപ്പൊക്കുന്നത് ഇന്നൊരു ഫാഷനായി മാറിക്കഴിഞ്ഞു. നഗര ഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ മോഹവിലക്കാണ് ഇവര്‍ വാങ്ങുന്നത്. അത്യാഡംബരപൂര്‍വ്വം നിര്‍മ്മിച്ച കോര്‍പ്പറേറ്റ് ഓഫീസു കണ്ട് നിക്ഷേപകര്‍ ഞെട്ടണം. പുതിയ ഇരകള്‍ ഒഴുകിയെത്തണം, ഇതാണ് ഇതിനുപിന്നിലുള്ള ലക്‌ഷ്യം. അടുത്ത നാളില്‍ കൊച്ചിയില്‍ ഇത്തരമൊരു ഓഫീസ് ഒരു പ്രമുഖ കമ്പിനി തുറന്നു. ഒരു രാഷ്ട്രീയ നേതാവിന്റെയാണ് ഈ കമ്പിനിയെന്നു പറയുന്നു. ഇദ്ദേഹത്തിന്റെയും ബിനാമികളുടെയും പേരില്‍ വേറെയും പണമിടപാട് സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് വിവരം. NCD യിലൂടെ കോടികളുടെ നിക്ഷേപമാണ് ഒരു കമ്പിനിമാത്രം സമാഹരിച്ചിട്ടുള്ളത്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും നിക്ഷേപകരുടെ പണമെടുത്ത് ഇവര്‍ കൊച്ചിയില്‍ ആഡംബര സൗധം കെട്ടിപ്പൊക്കുകതന്നെ ചെയ്തു.
കമ്പിനിയുടെ ബിസിനസ് ഇടപാടുകള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ ലാഭമുണ്ടാക്കുവാനാണ് മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫെഴ്സും ഭാരതീയ റിസര്‍വ് ബാങ്കും NCD ഇറക്കുവാന്‍ NBFC കള്‍ക്ക് അനുവാദം നല്‍കുന്നത്. എന്നാല്‍ NCD യിലൂടെ സമാഹരിക്കുന്ന പണം ഇവര്‍ ധൂര്‍ത്തടിക്കുകയാണ്. ആഡംബര കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും ഒരു ലാഭവും ഈ കമ്പിനിക്ക് ലഭിക്കുന്നില്ല, എന്നാല്‍ ഈ ഓഫീസിന്റെ പ്രൌഡിയില്‍ ജനങ്ങളെ മയക്കിയെടുത്ത് NCD യിലൂടെ പരമാവധി നിക്ഷേപം സമാഹരിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ചുരുങ്ങിയ കാലംകൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയ പല സ്ഥാപനങ്ങളും ഇന്നില്ല. നിക്ഷേപകര്‍ കേസും കോടതിയുമായി കയറിയിറങ്ങുകയാണ്. കോവിഡിന് ശേഷം ജനങ്ങളെ നന്നായി പിഴിഞ്ഞെടുത്തതാണ് ഈ NBFC. ഇവിടെ നിന്നും മൈക്രോ ഫിനാന്‍സ് നല്‍കാറുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പലരും ഇവിടെനിന്നും വായ്പ എടുക്കാറുമുണ്ട്. ഇവര്‍ക്ക് അനുവദിക്കുന്ന വായ്പയില്‍ നിന്നും കൈയിട്ടു വാരുന്ന ഒരു സമീപനമായിരുന്നു ഇവരുടേത്. അതായത് മുപ്പതിനായിരം രൂപ ഒരാള്‍ക്ക് വായ്പ്പ അനുവദിക്കുമ്പോള്‍ ഫിനാന്‍സ് കമ്പിനി നേരിട്ട് വില്‍ക്കുന്ന ചട്ടിയും കലവും പ്രഷര്‍ കുക്കറും മൊബൈല്‍ ഫോണുമൊക്കെ വാങ്ങണം. 6000 മുതല്‍ 9000 രൂപവരെയുള്ള അടുക്കള സാധനങ്ങളാണ് അതിന്റെ MRP വിലക്ക് വായ്പക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത്.
തന്നെയുമല്ല ഈ കമ്പിനിയില്‍ നിന്നും നല്‍കുന്ന ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും ഇവര്‍ എടുക്കണം. ഇതിന് 3500 രൂപയോളം പിടിച്ചുപറിക്കും. വായ്പ എടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ആയതിനാല്‍ ഈ നടപടിയെ പലരും എതിര്‍ക്കാറില്ല. ചുരുക്കം പറഞ്ഞാല്‍ 30,000 രൂപ വായ്പ എടുക്കുന്നയാളിന് കയ്യില്‍ കിട്ടുന്നത് 15000 അല്ലെങ്കില്‍ 16000 രൂപ മാത്രമാണ്. തിരിച്ചടക്കേണ്ടത് 30,000 രൂപയും പലിശയും. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരിയാണ് ഈ ഈ കമ്പിനി തടിച്ചുകൊഴുത്തത്. കേരളത്തിന്റെ മുക്കിലും മൂലയിലും ബ്രാഞ്ചുകള്‍ തുറന്ന് തങ്ങള്‍ കേരളത്തിലെ എന്തോ വലിയ സംഭവമാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞാണ് നിക്ഷേപകരുടെ കണ്ണ് കെട്ടുന്നത്. എന്നാല്‍ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഈ സ്ഥാപനം. കാലാവധി പൂര്‍ത്തിയായ ncd യുടെ പണം തിരികെ നല്‍കുവാന്‍ കഴിയുന്നില്ല. ജീവനക്കാര്‍ക്ക് പ്രത്യേക ബോണസ് നല്‍കിക്കൊണ്ട് ഈ തുക ഇവിടെത്തന്നെ വീണ്ടും നിക്ഷേപിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഏറെക്കുറെ മിക്ക നിക്ഷേപകരും ഈ വെട്ടില്‍ വീണിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ പലരും കടുത്ത ആശങ്കയിലാണ്. കമ്പിനി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെപ്പറ്റി വ്യക്തമായി അറിയാവുന്ന ഇവര്‍ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.