Tuesday, December 17, 2024 9:15 pm

പെട്ടിക്കടകള്‍ പോലെ NBFC കള്‍ ; വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് നിക്ഷേപ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ഉത്തരംതേടി ആഴങ്ങളിലേക്ക് ചെന്നാല്‍ വെളിവാകുന്നത് കള്ളപ്പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ NBFC കള്‍ കൂണുപോലെ മുളച്ചുപെരുകുകയാണ്. പുതിയ NBFC കള്‍ക്ക് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അനുമതി നല്കുന്നില്ലെങ്കിലും കേരളത്തില്‍ എവിടെനോക്കിയാലും പെട്ടിക്കടകള്‍ പോലെ NBFC കള്‍ കാണാം. ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ഇല്ലാതെ കിടക്കുന്നതും എല്ലാ വര്‍ഷവും കൃത്യമായി ഫയലിംഗ് നടത്തി നിയമപരമായി നിലനിര്‍ത്തിയിട്ടുള്ളതുമായ NBFC കള്‍ പലരും കൈവശപ്പെടുത്തുന്നത് മോഹവിലക്കാണ്. ഈ കമ്പനിയിലൂടെ NCD ഇറക്കി കോടികള്‍ കൊയ്യുകയാണ് മിക്കവരുടെയും ലക്‌ഷ്യം. NCD യിലെ നിക്ഷേപം സുരക്ഷിതമാണെന്നും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഉള്ളതിനാല്‍ പേടിക്കാനില്ലെന്നുമുള്ള ഒരു ധാരണ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ കേരളത്തിലെ പ്രമുഖ NBFC കള്‍ വിജയിച്ചിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി പൂട്ടിക്കെട്ടിയിട്ടും ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം നഷ്ടമായിട്ടും കേരളത്തില്‍ NBFC മേഖല തടിച്ചുകൊഴുക്കുകയാണ്. NCD യിലൂടെ ആയിരക്കണക്കിന് കോടികള്‍ ഇപ്പോഴും ഇവര്‍ സമാഹരിച്ചുകൊണ്ടിരിക്കുന്നു.

പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ , ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയ പലരുടെയും കണക്കില്‍ പെടാത്ത പണം ഇവിടെയാണ്‌ നിക്ഷേപിക്കുന്നതെന്നാണ് വിവരം. കൈക്കൂലിയായി ലഭിക്കുന്നതും കമ്മീഷനായി ലഭിക്കുന്നതുമൊക്കെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ലല്ലോ. ഇങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്ക് ചില്ലിക്കാശുപോലും പലിശ നല്‍കേണ്ടതില്ല, മറ്റാരുമറിയാതെ രഹസ്യമായി ഈ പണം സൂക്ഷിച്ചാല്‍മാത്രം മതി. പണം നിക്ഷേപിക്കാനും എടുക്കാനും എങ്ങും പോകേണ്ട. പറയുന്ന സ്ഥലത്ത് എത്തി ഇടപാടുകള്‍ നടത്തും. സ്ഥാപന ഉടമക്കും ഇത് നല്ലതാണ്. ബിസിനസ് ചെയ്യുവാനുള്ള കോടികള്‍ പലിശയില്ലാതെ ലഭിക്കും. അതുകൊണ്ടുതന്നെ ഈ അധോലോക ബന്ധം വളരെ ദൃഡമാണ്‌. സ്ഥാപനം പൊട്ടിയാലും കള്ളപ്പണം നിക്ഷേപിച്ചവര്‍ക്ക് ആശങ്കയില്ല. ഇവരുടെ പണം നഷ്ടപ്പെടില്ല എന്നതുതന്നെ. ബിനാമി പേരുകളിലുള്ള ഈ നിക്ഷേപങ്ങളൊക്കെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നത്.

നഷ്ടങ്ങളുടെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകരുടെ കണക്കുപുസ്തകത്തില്‍ മാത്രം ഒതുങ്ങും.  തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് സഹായമോ പിന്തുണയോ നല്‍കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും മടിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യവും ഇതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിക്ഷേപകരെ സഹായിക്കില്ല. നിക്ഷേപകര്‍ നല്‍കുന്ന പരാതിയില്‍ എഫ്.ഐ.ആര്‍ ഇടാന്‍ പോലും പോലീസ് തയ്യാറാകുകയില്ല. പ്രമാദമായ പോപ്പുലര്‍ കേസില്‍ മുപ്പതിനായിരത്തിലധികം നിക്ഷേപകര്‍ തട്ടിപ്പിനിരയായിട്ടും ജനപ്രതിനിധികള്‍ ആരും നിക്ഷേപകരുടെ ഒപ്പം നിന്നില്ല. രാഷ്ട്രീയക്കാരും മുഖം തിരിച്ചു നിന്നു. നിക്ഷേപകര്‍ സഹായംതേടി പലരെയും സമീപിച്ചെങ്കിലും ആരും തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ കൂടെ നില്‍ക്കുവാന്‍ തയ്യാറായില്ല. കാരണം മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പ് വരുമ്പോള്‍ വാരിക്കോരി നല്‍കുന്നതും സഹായിക്കുന്നവരും സ്വകാര്യ മുതലാളിമാരാണ്.

NBFC കളുടെ ചതിയില്‍ കുടുങ്ങുന്നത് കൂടുതലും ഇടത്തരക്കാരായ സാധാരണ ജനങ്ങളാണ്. 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവരാണ് ഇവര്‍. വിദേശത്ത് വിയര്‍പ്പൊഴുക്കി സമ്പാദിച്ചതോ അല്ലെങ്കില്‍ വസ്തുവോ വീടോ വിറ്റപ്പോള്‍ കിട്ടിയ തുകയോ ഒക്കെയായിരിക്കും ഇവരുടെ നിക്ഷേപം. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിക്ഷേപിച്ചവരുമുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ പലിശ ഒന്നിനും തികയില്ലെന്ന് കണ്ടുകൊണ്ടാണ് പലരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുന്നത്. മാസംതോറും കിട്ടുന്ന പലിശ മരുന്നിനും ചികിത്സക്കുമൊക്കെയാണ് പലരും ഉപയോഗിക്കുന്നത്. വീട് പണിയാനും മക്കളുടെ വിവാഹത്തിന് കരുതിവെച്ച പണവുമൊക്കെ ചെന്നെത്തുന്നത് ചില തട്ടിപ്പുകാരുടെ കയ്യില്‍ ആണെന്നകാര്യം പലരും ചിന്തിക്കുന്നില്ല. തട്ടിപ്പിന് ഇരയാകുന്നവരില്‍ കൂടുതലും സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ ഉള്ളവരാണ്. >>>  സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/>>> തുടരും ……

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീവന് ഭീഷണിയെങ്കില്‍ കടയ്ക്കല്‍ കത്തിയാകാമെന്ന് മന്ത്രി പി. രാജീവ്

0
പത്തനംതിട്ട : 'മരം ഒരു വരം' എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍...

ശബരി റെയിൽ പദ്ധതി : രണ്ടുഘട്ടമായി നടത്താൻ തീരുമാനം

0
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ...

രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ...

തലച്ചോറിന്റെതളര്‍വാതത്തിനും തളര്‍ത്താനാകാത്തആത്മവിശ്വാസത്തിന് ആദരം

0
പത്തനംതിട്ട : തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്...