കൊച്ചി : പൂട്ടാന്‍ തയ്യാറെടുക്കുന്ന NBFC യുടെ ബ്രാഞ്ചുകളിൽ ഇരിക്കുന്ന പണയസ്വര്‍ണ്ണത്തിന്റെ സിംഹഭാഗവും മുക്കുപണ്ടമാണ്. കൊല്ലത്തെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും കിലോകണക്കിന് മുക്കുപണ്ടമാണ് ഇവര്‍ വാങ്ങുന്നത്. കേന്ദ്ര ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഇവ വിവിധ ബ്രാഞ്ചുകളില്‍ പണയമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. H.O ഗോള്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് തുറന്നുനോക്കുവാനോ പരിശോധിക്കുവാനോ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് അനുവാദമില്ല. എല്ലാം പാക്ക് ചെയ്ത് സ്ഥാപനത്തിന്റെ ടാഗും മുദ്രയും വെച്ച് സീല്‍ ചെയ്ത കവറിലാണ് ഇവ ബ്രാഞ്ചുകളില്‍ എത്തിക്കുന്നത്. ആരുടെയൊക്കെ പേരിലാണ് ഇവ പണയം വെക്കേണ്ടതെന്ന് ഹെഡ് ഓഫീസില്‍ നിന്നും ഇ മെയില്‍ വഴി നിര്‍ദ്ദേശം നല്‍കും. മുമ്പ് പണയം വെക്കാന്‍ വന്നവരുടെ രേഖകളാണ് ഇതിന് ഉപയോഗിക്കുന്നത്. പണയം വെക്കുന്നവര്‍ക്ക് പണം കറന്‍സിയായി നല്‍കാം, അതുകൊണ്ടുതന്നെ ഹെഡ് ഓഫീസില്‍ നിന്നും മുക്കുപണ്ടവുമായി വരുന്നവര്‍ക്ക് ഈ തുക കൈമാറും. ഇപ്പോള്‍ ഇരുപതിനായിരം രൂപ മാത്രമേ കറന്‍സിയായി നല്‍കുവാന്‍ പറ്റൂ, അതുകൊണ്ടുതന്നെ സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ കുത്തനെ കുറഞ്ഞു. വന്‍ നഷ്ടത്തിലാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ ഇതും ഒരു കാരണമാണ്.
ഓരോ ബ്രാഞ്ചിലും കിലോ കണക്കിന് മുക്കുപണ്ടം ഇപ്രകാരം പണയം വെക്കും. NCD യിലൂടെ കമ്പിനി സമാഹരിച്ച കോടികള്‍ NBFC കളുടെ നിയമാവലിയില്‍ പറയുന്ന ബിസിനസ്സുകള്‍ക്ക് മാത്രമേ ഉപയോഗിക്കുവാന്‍ കഴിയൂ എന്നിരിക്കെ സ്വര്‍ണ്ണപ്പണയ ഇടപാടുകളിലൂടെ ഈ തുക കമ്പിനിക്ക് പുറത്ത് എത്തിച്ച് മറ്റു ബിസിനസ്സുകളില്‍ മുടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓരോ വര്‍ഷവും കമ്പിനി രജിസ്ട്രാര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ കമ്പിനിയുടെ ആസ്തി വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ടാകും. ആസ്തിയിലെ സിംഹഭാഗവും മുക്കുപണ്ടം ആണെന്ന് ആരും അറിയുന്നില്ലല്ലോ. കടപ്പത്രം ഇറക്കുവാന്‍ അനുമതിക്കായി റിസര്‍വ് ബാങ്കിനും കമ്പിനി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കുമ്പോഴും ഇതാണ് അവസ്ഥ. മുക്കുപണ്ടമാണ് ഇവിടെ കമ്പിനിയുടെ ആസ്തിയായി മാറുന്നത്. ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ആധികാരിക രേഖയായി കണക്കാക്കുന്നതിനാല്‍ മറ്റ് സംശയങ്ങളോ പരിശോധനകളോ നിലവിലില്ല.
തങ്ങളുടെ പണം സെക്യൂഡ് ഡിബഞ്ചര്‍ ആണെന്നും ഇത് ഒരിക്കലും നഷ്ടപ്പെടില്ലെന്നുമാണ് ബഹുഭൂരിപക്ഷം നിക്ഷേപകരും കരുതിയിരിക്കുന്നത്. കൂടാതെ റിസര്‍വ് ബാങ്കിന്റെ പരിരക്ഷ ഉണ്ടെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഈ സ്ഥാപനത്തിലെ ഡിബഞ്ചറിന്റെ സെക്യൂരിറ്റി ഇവിടെയിരിക്കുന്ന മുക്കുപണ്ടമാണെന്ന് പലര്‍ക്കും അറിയില്ല. തന്നെയുമല്ല ഭാരതീയ റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും ഡിബഞ്ചറുകള്‍ക്കില്ല്ല. സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഡിബഞ്ചറുകള്‍ ഇറക്കുവാന്‍ അനുമതി നല്‍കുന്നു എന്നുമാത്രം. NCD യിലൂടെ തുടര്‍ച്ചയായി നൂറുകണക്കിന് കോടികള്‍ സമാഹരിച്ചതാണ് ഇപ്പോള്‍ പൂട്ടിക്കെട്ടാന്‍ ഒരുങ്ങുന്ന കമ്പിനി. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍, നിരവധി ജീവനക്കാര്‍, പത്തനംതിട്ട മീഡിയാ വാര്‍ത്ത പുറത്തായതോടെ നിക്ഷേപകരും ജീവനക്കാരും കടുത്ത ആശങ്കയിലാണ്. നിരവധി ഫോണ്‍ കോളുകളാണ് പത്തനംതിട്ട മീഡിയാക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന സ്ഥാപനം ഏതെന്നു തിരിച്ചറിഞ്ഞ ജീവനക്കാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചുതുടങ്ങി. എന്നാല്‍ നിക്ഷേപകര്‍ പലരും ഇതൊന്നും അറിഞ്ഞിട്ടില്ല. >>> തുടരും…. >>> നിക്ഷേപകരെ കാത്തിരിക്കുന്നത് വലിയ ദുരന്തം …. കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, കൊശമറ്റം ചിട്ടി ഫണ്ട്സ്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍ ……സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/