കൊച്ചി : ഒരിടവേളക്ക് ശേഷം വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ഇല്ലാത്ത ആസ്തികള്‍ പെരുപ്പിച്ചുകാണിച്ചാണ് ചിലര്‍ എന്‍.സി.ഡി (NCD)യിലൂടെ നിക്ഷേപം സ്വീകരിക്കുന്നത്. മുമ്പ് വാങ്ങിയ നിക്ഷേപം യഥാസമയം തിരികെനല്കുവാന്‍ പല NBFC കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് പല കോടതികളിലും കേസുകള്‍ നടന്നുവരികയാണ്. ഇതൊക്കെ മൂടിവെച്ചുകൊണ്ടാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സ്വീകരിക്കുവാന്‍ മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ NBFC ഒരുങ്ങുന്നത്. വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഇക്കൂട്ടരുടെ വരവ്.
പെരുപ്പിച്ചു കാണിച്ച ആസ്തികളാണ് NCD യുടെ സെക്യുരിറ്റിയായി ഇവര്‍ നല്‍കുന്നത്. കൂടാതെ ബ്രാഞ്ചുകളില്‍ പണയമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണവും ഇവരുടെ ആസ്തിയാണ്. എന്നാല്‍ ഇവരുടെ മിക്ക ബ്രാഞ്ചുകളിലും ഇരിക്കുന്ന സ്വര്‍ണ്ണത്തില്‍ സിംഹഭാഗവും മുക്കുപണ്ടമാണ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. NBFC യില്‍ സമാഹരിക്കുന്ന പണം പുറത്തേക്ക് എടുത്ത് തന്റെ സ്വകാര്യ ഉപയോഗത്തിനും ധൂര്‍ത്തിനും വേണ്ടി ഉപയോഗിക്കുവാന്‍ ഉടമതന്നെ കണ്ടുപിടിച്ച വിദ്യയാണ് ഹെഡ് ഓഫീസ് ഗോള്‍ഡ് (HO Gold) എന്ന പേരിലുള്ള മുക്കുപണ്ട പണയം. കൊല്ലത്തുനിന്നും വാങ്ങുന്ന മുക്കുപണ്ടം ഉടമ തന്നെയാണ് പണയം വെക്കുന്നതെങ്കിലും ഇത് മറ്റുപലരുടെയും പേരുകളില്‍ ആണെന്നുമാത്രം. ഇവരുടെ ബ്രാഞ്ചുകളില്‍ മുമ്പ് പണയം വെച്ചവരുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളുമൊക്കെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സ്ഥാപനത്തിലെ പണയ ഇടപാടുകള്‍ സിബല്‍ സ്കോറില്‍ വരാത്തതും ഇതുകൊണ്ടാണ്.
ടണ്‍ കണക്കിന് മുക്കുപണ്ടമാണ് ഇപ്രകാരം മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ NBFC യുടെ ബ്രാഞ്ചുകളില്‍ ഉള്ളത്. ഇതൊക്കെ ആസ്തിയായി കാണിച്ചാണ് വീണ്ടും NCD ഇറക്കുവാന്‍ അനുവാദം നേടിയിരിക്കുന്നത്. ആയിരത്തോളം ബ്രാഞ്ചുകള്‍ ഇവര്‍ക്കുണ്ട്. ഈ ബ്രാഞ്ചുകളിലെ ജീവനക്കാരെ ഉപയോഗിച്ച് കോടികള്‍ നിക്ഷേപമായി സമാഹരിക്കുവാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. സ്വര്‍ണ്ണ പണയം പേരിനുപോലും നടക്കുന്നില്ല, ലാഭം ഉണ്ടാക്കാനുള്ള മറ്റ് ബിസിനസ്സുകള്‍ ഒന്നും ഈ NBFC ചെയ്യുന്നുമില്ല. ആയിരത്തോളം ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും മുമ്പ് വാങ്ങിയ നിക്ഷേപങ്ങളുടെ പലിശ കൊടുക്കുന്നതും കാലാവധി തികച്ച NCD യുടെ പണം തിരികെ കൊടുക്കുന്നതുമൊക്കെ പുതിയ നിക്ഷേപം സ്വീകരിച്ചാണ്. ഈ നിക്ഷേപങ്ങള്‍ തിരികെ കൊടുക്കുവാന്‍ വീണ്ടും കൂടിയ തുകയുടെ NCD ഇറക്കണം. മണി ചെയിന്‍ മാത്രുകയിലുള്ളതാണ് ഈ നിക്ഷേപ തട്ടിപ്പ്. പുതിയ നിക്ഷേപകര്‍ മടിച്ചുനിന്നാല്‍ തകര്‍ന്നുവീഴുന്ന ഒരു ചീട്ടു കൊട്ടാരമാണ് ഈ സ്ഥാപനം.
മുക്കുപണ്ട വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. ഇവരുടെ NCD യില്‍ പണം നിക്ഷേപിക്കുവാന്‍ പലരും മടിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് സൂചന. എന്നാല്‍ ഇതൊന്നും പുറത്തുകാണിക്കാതെ പരമാവധി നിക്ഷേപം സമാഹരിക്കുവാന്‍ ഇവര്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ചില കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് ഈ സ്ഥാപനം എന്നും സൂചനയുണ്ട്. ഈ സ്ഥാപനത്തെക്കുറിച്ച് പലരും പരാതികള്‍ നല്‍കിയിട്ടുണ്ട്. വന്‍ തോതില്‍ കള്ളപ്പണ ഇടപാടുകളും ഇവര്‍ നടത്തുന്നതായാണ് വിവരം. ഏതാനും വര്‍ഷം മുമ്പ് കോട്ടയത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു ചെറിയ സ്ഥാപനം വളരെ ചുരുങ്ങിയ കാലത്തിനിടയിലാണ് വളര്‍ന്നു വലുതായത്. ഇതിനുപിന്നില്‍ പലകഥകളും പ്രചരിക്കുന്നുണ്ട്. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]