Friday, April 11, 2025 12:33 pm

NCD ക്കുപിന്നാലെ പായുന്നവര്‍ സൂക്ഷിക്കുക ; ഏത് വമ്പന്‍ കമ്പനി ആണെങ്കിലും വളരെ കരുതലോടെ മാത്രമേ പണം കടം കൊടുക്കാവൂ …. അതും ബാങ്ക് വഴി മാത്രം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: NCD എന്ന Non Convertable Debunture ന്റെ പിന്നാലെ പായുന്നവര്‍ സൂക്ഷിക്കുക. ഏത് വമ്പന്‍ കമ്പനി ആണെങ്കിലും ശരി വളരെ കരുതലോടെ മാത്രമേ പണം കടം കൊടുക്കാവൂ. കമ്പനിയെക്കുറിച്ചും ചെയര്‍മാനെക്കുറിച്ചും ഗൂഗിളില്‍ തിരയുകയും വിശദമായി പഠിക്കുകയും ചെയ്യുക. ഇവര്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ വാര്‍ത്തകളും കോടതി കേസുകളും മനസ്സിലാക്കി, നിങ്ങള്‍ NCD എന്ന പേരില്‍ കടം കൊടുക്കുന്ന പണം ഇവര്‍ കൃത്യമായി തിരികെ നല്‍കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ NCD എന്ന കടപ്പത്രത്തിന് നിങ്ങള്‍ പണം നല്‍കാവൂ. അതും നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫെര്‍ ചെയ്യുകയോ ചെക്ക് നല്‍കുകയോ മാത്രമേ പാടുള്ളൂ. എത്ര പ്രലോഭനങ്ങള്‍ വന്നാലും ഒരുകാരണവശാലും പണം കറന്‍സിയായി നേരിട്ട് കൊടുക്കുവാന്‍ പാടില്ല. കടം കൊടുക്കുന്ന പണത്തിന് കൃത്യമായ രേഖ നിങ്ങളുടെ പക്കല്‍ ഉണ്ടാകണം. അവര്‍ പണം സ്വീകരിച്ചുകഴിഞ്ഞാല്‍ അതിന്റെ രസീതും ചോദിച്ചുവാങ്ങണം. ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ഇത് നല്‍കാന്‍ ബാധ്യസ്ഥരാണ്. പണം ഒടുക്കിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ രസീത് വാങ്ങണം. തരാന്‍ അവധി പറയുകയോ ഒഴിവുകഴിവുകള്‍ പറയുകയോ ചെയ്‌താല്‍ ഒരുകാര്യം നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താം, ഇവര്‍ തട്ടിപ്പ് കമ്പനി തന്നെ, ബ്രാഞ്ച് മാനേജരും അതിന്റെ ഭാഗമാണ്, ഒരു സംശയവും ഇല്ല.

NCD ക്ക് പണം ബാങ്ക് വഴി നൽകണമെന്നതാണ് ചട്ടം. എന്നാൽ പല NBFC കളും അതിനെ പ്രോൽസാഹിപ്പിക്കാറില്ല. അതിന് കാരണം അവരുടെ കഴുകൻ കണ്ണുകൾ തന്നെയാണ്. ബാങ്ക് വഴി പണം നൽകിയാൽ അതിന് തെളിവുണ്ടാകും. എന്നാൽ ക്യാഷായിട്ടാണ് നിക്ഷേപകൻ പണം നൽകുന്നതെങ്കിൽ NBFC കൾ നൽകുന്ന ഒരു കടലാസു കഷണം മാത്രമാകും തെളിവ്. NCD ക്ക് യാതൊരു തരത്തിലുമുള്ള ഗ്യാരണ്ടിയുമില്ല. അതിന്റെകൂടെ നിങ്ങൾ പണം നൽകിയതിന് തെളിവുമില്ലെങ്കിൽ നിങ്ങളുടെ പണത്തിന്റെ കാര്യം വെള്ളത്തിൽ വരച്ച വര പോലെയാകും. പോലീസില്‍ ഒരു കേസ് കൊടുക്കുവാന്‍ പോലും നിങ്ങള്‍ക്ക് കഴിയില്ല. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ചില NBFC കള്‍ കഴുകന്‍ കണ്ണുകളുമായി നിക്ഷേപകരുടെ പിന്നാലെ കൂടിയിട്ടുള്ളത്. നിക്ഷേപ തട്ടിപ്പു ലക്ഷ്യമിട്ടുകൊണ്ടാണ്  പല NBFC കളും NCD യിലേക്ക്  പണം ക്യാഷായി വാങ്ങുന്നത്. നിക്ഷേപം കുന്നുകൂടി കഴിയുമ്പോൾ ഇക്കൂട്ടർ നിക്ഷേപർക്ക് നേരെ കൈമലർത്തിക്കാണിക്കും. പണം നൽകിയപ്പോൾ നിങ്ങൾക്ക്‌ നൽകിയ കടലാസുകഷണം വ്യാജമാണെന്ന് വരെ ഇവര്‍ വാദിക്കും. ഇതോടെ പണം നൽകിയതിന് തെളിവുണ്ടാക്കേണ്ട ഉത്തരവാദിത്വം നിക്ഷേപകന്റെ തലയിലാകും. ഇവിടെയാണ് ബാങ്ക് വഴി പണം നൽകുന്നതിന്റെ  പ്രസക്തി. NBFC കളിൽ മാത്രമല്ല എവിടെ നിക്ഷേപം നടത്തിയാലും ബാങ്ക് വഴി മാത്രമേ പണം കൈമാറ്റം ചെയ്യാവൂ.

NCD ക്ക് ആകെയുള്ള ഗ്യാരണ്ടി ഒരു കഷണം കടലാസും കമ്പനി മുതലാളിയുടെ ഉറപ്പും മാത്രമാണ്. NCD വഴി നിക്ഷേപം നടത്തുന്നവർ സ്വന്തം റിസ്കിൽ വേണം നിക്ഷേപം നടത്തേണ്ടതെന്നാണ് റിസർവ്വ് ബാങ്കും സെബിയും നൽകുന്ന നിർദ്ദേശം. NBFC കൾ പ്രചരിപ്പിക്കുന്നതു പോലെ NCD ക്ക് RBIയോ സെബിയോ ഗ്യാരണ്ടി നൽകുന്നില്ല. നിങ്ങളുടെ പണം നിങ്ങളുടെ ഉത്തരവാദിത്വം എന്നാണ് RBI യും SEBIയും പറയുന്നത്. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വ്യാജ പ്രചരണങ്ങൾ നടത്തിയും, വൻ പരസ്യങ്ങളിലൂടെയും, മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് പല NBFC കളും നിക്ഷേപകരെ ആകർഷിക്കുന്നത്. അടുത്ത നാളുകളില്‍ പൂട്ടിക്കെട്ടിയ NBFC കളുടെ ചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാകും. പല കമ്പനികളും അവകാശപ്പെടുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം വെറും തട്ടിപ്പാണ്. വലിയ ചതിയുടെയും തട്ടിപ്പിന്റെയും കഥകൾ ഇത്തരം പാരമ്പര്യ വാദങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/തുടരും……

നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനുഭവം മെച്ചപ്പെടുത്താൻ ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

0
പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍...

പുതുക്കിപ്പണിത ഉമയാറ്റുകര പുത്തൻ പള്ളിയോടം 13ന് നീരണിയും

0
ചെങ്ങന്നൂർ : പുതുക്കിപ്പണിത ഉമയാറ്റുകര പുത്തൻ പള്ളിയോടം നീരണിയുന്നു. 2018-...

കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി

0
കൊച്ചി : കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ...

പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവം 14 മുതൽ

0
റാന്നി : പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവം 14 മുതൽ...