Saturday, July 5, 2025 8:30 pm

നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) എന്ന വാരിക്കുഴി ; എന്താണ് എന്‍.സി.ഡി ….

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍.സി.ഡി യില്‍ കൂടി വന്‍തോതിലാണ് ഇന്ന് നിക്ഷേപസമാഹരണം നടക്കുന്നത്. ഇതില്‍ തലയിട്ട പലരും ഇന്ന് കത്രികപ്പൂട്ടിലാണ്. പുറത്തറിയിക്കുവാനും ആര്‍ക്കും താല്‍പ്പര്യമില്ല. കൊച്ചിയിലെ അനിലിനെപ്പോലുള്ളവര്‍ മുന്നോട്ടുവന്നാലെ പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴൂ. സാധാരണ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍ വലിക്കാം, എന്നാല്‍ എന്‍.സി.ഡി കാലാവധി തികക്കാതെ മടക്കി ചോദിക്കാന്‍ പറ്റില്ല. ഒരു കമ്പിനി തുടങ്ങി കുറച്ചു കഴിഞ്ഞ് കടപ്പത്രത്തിലൂടെ കോടികള്‍ കയ്ക്കലാക്കി രാജ്യം വിട്ടാലും ഒന്നും സംഭവിക്കില്ല.

നാട്ടില്‍ പേരിന് ഒരു ഓഫീസ് ഉണ്ടെങ്കില്‍ ആരും പണം തിരികെ ചോദിക്കുകയും ഇല്ല. പരാതികൊടുക്കാനും ആര്‍ക്കും അവകാശമില്ല. കാരണം കാലാവധി തികയുമ്പോള്‍ പണം മടക്കി കിട്ടിയില്ലെങ്കില്‍ മാത്രമേ പരാതിപ്പെടാന്‍ കഴിയൂ. അതിനുവേണ്ടി ചിലപ്പോള്‍ മൂന്നോ നാലോ വര്ഷം കാത്തിരിക്കേണ്ടിവരും. ഈ സമയംകൊണ്ട് തട്ടിപ്പ് നടത്തി രാജ്യം വിട്ടയാള്‍ ഇന്ത്യയുമായി ഉടമ്പടി ഇല്ലാത്ത ഏതെങ്കിലും രാജ്യത്തെ പൌരത്വം സ്വീകരിച്ചിരിക്കാം. നീരവ് മോദിയുടെ കാര്യംതന്നെ ഇതിന് ഉദാഹരണമാണ്.  ഇയാള്‍ ബാങ്കിനെയാണ് ചതിച്ചതെന്നു മാത്രം. നിക്ഷേപകര്‍ ഒന്നൊന്നായി ഹൃദയംപിടഞ്ഞു മരിക്കുമ്പോഴും പണം കയ്ക്കലാക്കിയ മുതലാളി സുന്ദരിമാരോടൊപ്പം വിദേശരാജ്യത്തെ ഏതെങ്കിലും ബീച്ചില്‍ തിമിര്‍ത്താടുന്നുണ്ടാകും.

എന്‍.സി.ഡി എന്താണെന്നും അത് എന്തിനാണെന്നും ആദ്യം അറിയണം. ജനങ്ങള്‍ക്ക്‌ പണം നിക്ഷേപിക്കാനുള്ള ഒരു സ്കീമല്ല ഇത്. പണമില്ലാത്ത കമ്പിനികള്‍ക്ക് പൊതുജനങ്ങളില്‍നിന്നും പണം കടം വാങ്ങാനുള്ള ഒരു പദ്ധതിയാണ് ഇത്. ഇതിനെക്കുറിച്ച്‌ വ്യക്തമായി പഠിച്ചുമാത്രമേ പണം നിക്ഷേപിക്കുവാന്‍ ഇറങ്ങാവൂ. ‘നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍’ക്കാണ് ‘എന്‍സിഡി’ എന്ന ചുരുക്കപ്പേരുള്ളത്. കമ്പനികളും ധനസ്ഥാപനങ്ങളും മറ്റും പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് ഇവ. ‘ഡിബഞ്ചര്‍’ എന്നാല്‍ കടപ്പത്രം. ഇത്തരം കടപ്പത്രങ്ങള്‍ ഓഹരികളാക്കി മാറ്റുന്നവയല്ലെന്നു വ്യക്തമാക്കാനാണു ‘നോണ്‍ കണ്‍വേര്‍ട്ടബിള്‍’ എന്ന നാമവും കൂടി വിശേഷിപ്പിച്ചിരിക്കുന്നത്. നിക്ഷേപത്തുക പൂര്‍ണമായോ ഭാഗികമായോ ഓഹരികളാക്കി മാറ്റാവുന്നതരത്തിലുള്ള കടപ്പത്രങ്ങളുമുണ്ട്. അതുകൊണ്ടാണു ‘നോണ്‍ കണ്‍വേര്‍ട്ടബിള്‍’ എന്ന് ഊന്നിപറയുന്നത്.

മൂലധന സമാഹരണം (അതായത് നിക്ഷേപകനെ മൂലയ്ക്കിരുത്തി തെണ്ടിക്കുന്നത്)
മൂലധന സമാഹരണം ലക്ഷ്യമിട്ടാണു കമ്പിനികളും ധനകാര്യസ്ഥാപനങ്ങളും എന്‍സിഡികള്‍ പുറപ്പെടുവിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് ഇവര്‍ തുക കൈപ്പറ്റുന്നത് കടം എന്ന നിലയിലായതിനാലാണു കടപ്പത്രം (ഡിബഞ്ചര്‍) എന്ന വിശേഷണം. തുക കൈപ്പറ്റിയതിനുള്ള തെളിവ് എന്ന നിലയിലും മുതലും പലിശയും തിരികെ നല്‍കുന്നതാണ് എന്നതിനുള്ള ഉറപ്പ് എന്ന നിലയിലും അനുവദിക്കുന്ന രേഖയാണ് എന്‍സിഡി സര്‍ട്ടിഫിക്കറ്റ്. എന്‍സിഡി സര്‍ട്ടിഫിക്കറ്റ് കടലാസ് രൂപത്തില്‍ ലഭിക്കുമെങ്കിലും അതിനു പകരം ഡീമാറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാനാണ് ഇപ്പോള്‍ കമ്പനികള്‍ക്കു പൊതുവേ താല്‍പ്പര്യം. അതായത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിക്ഷേപകന്റെ അക്കൗണ്ടില്‍ സര്‍ട്ടിഫിക്കറ്റ് വരവുവെയ്ക്കപ്പെടുന്നു. നിക്ഷേപകര്‍ക്കും ഇതാണു സൗകര്യം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്ന പ്രശ്‌നമില്ലല്ലോ.

സെക്വേര്‍ഡ്, നോണ്‍ സെക്വേര്‍ഡ് എന്‍സിഡികള്‍
എന്‍സിഡികള്‍ സെക്വേര്‍ഡ്, നോണ്‍ സെക്വേര്‍ഡ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സെക്വേര്‍ഡ് എന്‍സിഡികള്‍ സുരക്ഷിതമാണെന്നു പേരുകൊണ്ടുതന്നെ വ്യക്തമാകുന്നു. എന്നാല്‍ നോണ്‍ സെക്വേര്‍ഡ് എന്‍സിഡിയില്‍ പണം നിക്ഷേപിച്ചാല്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായാല്‍ മുതലും പലിശയും കിട്ടാതായേക്കും.
ഇതിനു വമ്പന്മാരായ സാമ്പത്തിക സ്ഥാപനങ്ങള്‍ ചെയ്യുന്നത് എന്‍സിഡികള്‍ വിളിക്കുകയും കൂട്ടത്തില്‍ അന്യസംസ്ഥാനത്തുള്ള കടലാസുകമ്പനികളുടെ പേരും കൂട്ടിച്ചേര്‍ക്കും. ഇതിന് വമ്പന്മാര്‍ ഇടനിലക്കാരാകും, എന്നിട്ട് പണം തട്ടിപ്പു നടത്തിയതിനുശേഷം കടലാസു കമ്പനിയുടെ തലയില്‍വെയ്ക്കും.

എന്‍.സി.ഡി പലിശ നിരക്ക്
പല കമ്പനികളും പല നിരക്കിലാണ് എന്‍സിഡികള്‍ക്കുള്ള പലിശ വാഗ്ദാനം ചെയ്യുന്നത്. എങ്കിലും മറ്റ് ഏതു നിക്ഷേപരീതികള്‍ക്കു നല്‍കുന്ന പലിശനിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കാണു പൊതുവേ എന്‍സിഡികള്‍ വാഗ്ദാനം ചെയ്യുന്നത്. വളരെ വലിയ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളുണ്ട്. എന്നാല്‍ അവ അത്ര സുരക്ഷിതമായിരിക്കില്ലെന്ന് ഓര്‍ക്കുക. സെക്വേര്‍ഡ് എന്‍സിഡികള്‍ക്കു പലിശ താരതമ്യേന കുറവായിരിക്കും. പലിശയുടെ നിരക്ക് എന്നപോലെ നിക്ഷേപത്തുകയുടെ കുറഞ്ഞ പരിധി, കാലയളവ് എന്നിവയും അതതു കമ്പനികള്‍ തീരുമാനിക്കുന്നതാണ്. മാസം തോറുമോ മൂന്നു മാസത്തിലൊരിക്കലോ വാര്‍ഷികാടിസ്ഥാനത്തിലോ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പലിശ വേണ്ടത് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൊതുവേ നിക്ഷേപകനുണ്ടായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കു പൊതുവേ കൂടിയ നിരക്കില്‍ പലിശ നല്‍കാറുണ്ട്.

വിശ്വാസ്യതയാണു പ്രധാനം
എന്‍സിഡികള്‍ തിരഞ്ഞെടുക്കുന്നതിന് ആധാരം പലിശ നിരക്കു മാത്രമായിരിക്കരുത് എന്നു നിക്ഷേപകര്‍ മനസ്സിലാക്കിയിരിക്കണം. കമ്പനിയുടെ വിശ്വാസ്യത, പ്രവര്‍ത്തന പാരമ്പര്യം, സാമ്പത്തിക ബാധ്യതകള്‍, മൂലധന പര്യാപ്തത തുടങ്ങിയവയൊക്കെ വിലയിരുത്തിയ ശേഷമേ എന്‍സിഡിയില്‍ പണം നിക്ഷേപിക്കാവൂ. ഇക്കാര്യത്തില്‍ വിദഗ്ധരുടെ സേവനം തേടുന്നതാണു നല്ലത്. എന്നാലും ഇതെല്ലാം ഉള്ള കമ്പനികളും ചിലസമയങ്ങളില്‍ തനിസ്വഭാവം  കാട്ടാറുണ്ട്, അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രസിദ്ധിയും കുപ്രസിദ്ധിയും എല്ലാമുള്ള മുത്തൂറ്റിന്റെ മൊത്തം ഊറ്റല്‍.

തട്ടിപ്പിന് സഹായിക്കുന്ന റേറ്റിങ്’
നിക്ഷേപ പദ്ധതിക്കു വിവിധ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള ‘റേറ്റിങ്’ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉയര്‍ന്ന സുരക്ഷിതത്വം സൂചിപ്പിക്കുന്ന ‘ട്രിപ്പിള്‍ എ’ റേറ്റിങ്ങാണ് ഏറ്റവും അഭികാമ്യം. ‘ഡബിള്‍ എ’ റേറ്റിങ് പോലുമില്ലെങ്കില്‍ നിക്ഷേപം ഒഴിവാക്കുന്നതാണ് ഉചിതം. കമ്പനി നിക്ഷേപം സ്വീകരിക്കുന്നത് എന്ത് ആവശ്യത്തിനെന്നും വിനിയോഗം എങ്ങനെയെന്നും ബോധ്യപ്പെടുകയും വേണം.

ക്രയവിക്രയത്തിനു സൗകര്യം
കാലാവധിക്കു മുമ്പു നിക്ഷേപം പിന്‍വലിക്കാന്‍ സാധാരണഗതിയില്‍ സാധ്യമല്ല. എന്നാല്‍ ഓഹരികളെന്നപോലെ വിപണിയില്‍ ക്രയവിക്രയം ചെയ്യാവുന്നവയാണ് എന്‍സിഡികളും. ഇതു സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്നതു ബ്രോക്കിങ് കമ്പനികളാണ്. എന്‍സിഡികളില്‍നിന്നുള്ള പലിശ വരുമാനം നിശ്ചിത നിരക്കിലുള്ള ആദായ നികുതിക്കു വിധേയമാണ്. വില്‍പനയ്ക്കു ഹ്രസ്വകാല / ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...