ന്യൂഡൽഹി : പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കണമെന്ന നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. പേരുമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എൻസിഇആർടി ഇപ്പോൾ വ്യക്തമാക്കുന്നത്. ഇപ്പോൾ മുന്നിലുള്ളത് സമിതിയുടെ ശുപാർശ മാത്രമാണ്. അതിനാൽ ഈ ഒരു ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും എൻസിഇആർടി കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ശുപാർകളിൽ പരിശോധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതാണ് എൻസിഇആർടിയുടെ രീതിയെന്ന് അധികൃതർ പറഞ്ഞു. പാഠ്യ പദ്ധതിയുടെ പരിഷ്കരണത്തിനായി 25 സമിതികളെയാണ് എൻസിഇആർടി നിയോഗിച്ചിരുന്നത്.
ഇതിൽ സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പേരുമാറ്റൽ ശുപാർശ സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാനാണ് എൻസിഇആർടി സമിതി ശുപാർശ നൽകിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കാനാണ് ശുപാർശ. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്താനും സമിതി തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033