കോട്ടയം : എന്‍സിപി കേരള ഘടകം പിളർപ്പിലേക്ക്. നേരത്തെ പി.സി.ചാക്കോയ്ക്കൊപ്പം നിന്ന ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും യുഡിഎഫിന്‍റെ ഭാഗമാകും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലാണ് ഇവർ ചേരുക. 20ന് മുൻപ് പ്രഖ്യാപനം ഉണ്ടാകും.മുൻദേശീയ പ്രവർത്തക സമിതി അംഗമായ നേതാവിന്‍റെ നേതൃത്വത്തിലാണ് പാർട്ടി മാറ്റം. ആലപ്പുഴയിലെ ഏതാനും നേതാക്കൾ ഒഴികെ ജില്ലാ കമ്മിറ്റി മുഴുവൻ ജോസഫ് ഗ്രൂപ്പിൽ ചേരും. കുട്ടനാട് സീറ്റ് എന്‍സിപിയിൽ നിന്ന് ജോസഫ് ഗ്രൂപ്പിൽ ചേരുന്ന പ്രമുഖ നേതാവിന് നൽകാനും ലയന ചർച്ചയിൽ ധാരണയായി. പ്രവാസി വ്യവസായി ആയ ഇദ്ദേഹം കുട്ടനാട് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തോമസ് കെ തോമസ് എംഎൽഎ ഇപ്പോഴും എന്‍സിപി ഔദ്യോഗിക പക്ഷത്ത് തന്നെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1