തിരുവനന്തപുരം: എന്‍സിപി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനായി പി.സി.
ചാക്കോയും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ തോമസ്.കെ തോമസ് എംഎല്‍എയും രംഗത്തെത്തുന്നതോടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വാശിയേറും. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ ചാക്കോപക്ഷത്തിനു പല ജില്ലകളിലും തിരിച്ചടി നേരിട്ടിരുന്നു. ഇതോടെയാണു മറുവിഭാഗം ശക്തമായി രംഗത്തെത്തിയത്. മത്സരം നടന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചാക്കോ വിഭാഗം പരാജയം നേരിട്ടു. നേരത്തെ 11 ജില്ലകളില്‍ പ്രസിഡന്റുമാരെ പി.സി ചാക്കോ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ നോമിനേറ്റ് ചെയ്തിരുന്നു. അതില്‍ത്തന്നെയുള്ള നാലു ജില്ലകളില്‍ ചാക്കോ വിഭാഗത്തില്നിന്നുള്ളവര് സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ് സഥാനത്തേക്കു മത്സരിച്ച് പരാജയപ്പെട്ടു.
കസേര നഷ്ടപ്പെടാതിരിക്കാന്‍ പിസി ചാക്കോയും സ്ഥാനം ഉറപ്പിക്കാന്‍ തോമസ് കെ തോമസും ; എന്‍സിപിയില്‍ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വാശിയേറും
RECENT NEWS
Advertisment