തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി.
മാണി സി കാപ്പനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ഇന്നലെയായിരുന്നു മുംബൈയിൽ എത്തി ശരത് പവാറിനെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചത്. പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണം എന്നതും ഇരുനേതാക്കളും ശരദ്പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമറിയിക്കാമെന്നാണ് ശരത് പവാര്‍ പറഞ്ഞത്.