ന്യൂഡല്‍ഹി : മദ്രസകളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് 400 വര്‍ഷം പഴക്കമുള്ള അന്ധവിശ്വാസത്തില്‍ അതിഷ്ഠിതമായ പാഠ്യപദ്ധതിയെന്നും ശാസ്ത്രത്തെ അടിസ്ഥാപ്പെടുത്തിയല്ലെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ (എന്‍സിപിസിആര്‍). മദ്രസകളെക്കുറിച്ചുള്ള എന്‍സിപിസിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖകകളിലില്ലാത്ത മദ്രസകളില്‍ നിരവധി കുട്ടികളുണ്ടെന്നും എന്‍സിപിസിആര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഖൂറാനില്‍നിന്നുള്ള ധാരാളം ഭാഗങ്ങള്‍ പാഠപുസ്തകത്തിലുണ്ട്. ആശയത്തിന്റെ ചിത്രങ്ങളോടുകൂടിയ അവതരണം കാണാന്‍ കുട്ടികള്‍ക്ക് അനുമതിയില്ല. ജിന്നുകളെക്കുറിച്ചും ക്ലാസ് മുറികളില്‍ പ്രതിപാദിക്കുന്നു. അനുബന്ധ വിദ്യാഭ്യാസത്തെ നിസാരവത്ക്കരിക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. രേഖകളില്ലാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ചുരുങ്ങിയത് 1.1 കോടി കുട്ടികള്‍ പഠിക്കുന്നുണ്ട്.
ആറായിരം മദ്രസകള്‍ മാത്രമാണ് രേഖകളിലോ, അംഗീകാരം ലഭിച്ചതോ ആയിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിയ സമുദയത്തിന്റെ പ്രതിനിധി കമ്പ്യൂട്ടറും കണക്കും ഇംഗ്ലീഷും പോലുള്ള വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഭാവിയില്‍ ആരാകണമണെന്ന് മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് ചോദിക്കുമ്പോള്‍ ‘മൗലാന’ അല്ലെങ്കില്‍ ‘മൗലവി’ എന്നാണ് ചിലര്‍ പറയുന്നത്. ഉര്‍ദു മാത്രമാണ് പഠിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.