Friday, July 4, 2025 9:16 am

ദൈവം നൽകിയ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യത ; ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദൈവം നൽകിയ കഴിവുകളെ സമൂഹ നൻമയ്ക്കായി വിനിയോഗിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അത് സ്ഫുടം ചെയ്ത് ജീവിതം മൂല്യവത്താക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തിയ മാർത്തോമൻ പൈതൃക സംഗമത്തിന്റെ ഭാഗമായി അവബോധന സമതി അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച കലാ സാഹിത്യ വൈജ്ഞാനിക മത്സരങ്ങളുടെ പുരസ്കാര ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , ജനറൽ കൺവീനർ മത്തായി ടി. വർഗീസ്, ഡോ. മനു ഉമ്മൻ, ജേക്കബ് കൊച്ചേരി , സി. ഇ ഗീവർഗീസ്, ജോ ഇലഞ്ഞി മൂട്ടിൽ, ഡെറിൻ രാജു എന്നിവർ പ്രസംഗിച്ചു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് ബാവാ സമ്മാനം വിതരണം ചെയ്തു. കോട്ടയം ഭദ്രാസന സണ്ടേസ്കൂൾ മഹാ സംഗമത്തിൻ്റെ ലോഗോ പ്രകാശനം കാതോലിക്കാ ബാവാ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി നിർവ്വഹിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...