Sunday, July 6, 2025 1:09 am

നക്ഷത്രവന മരത്തണലില്‍ വായനയുടെ ലോകത്തേക്ക്‌ ക്ഷണിച്ച്‌ നെടുമ്പ്രം ഗ്രാമപഞ്ചായത്ത്‌

For full experience, Download our mobile application:
Get it on Google Play

നെടുമ്പ്രം : നക്ഷത്രവന മരത്തണലില്‍ വായനയുടെ ലോകത്തേക്ക്‌ ക്ഷണിച്ച്‌ നെടുമ്പ്രം ഗ്രാമപഞ്ചായത്ത്‌. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക്‌ സമീപം നട്ടു വളര്‍ത്തിയ നക്ഷത്രവന മരത്തണലില്‍ വായന ആസ്വദിക്കാം. ഔഷധതണല്‍ എന്ന പേരില്‍ 400 ല്‍ അധികം പുസ്‌തകങ്ങളും ആനുകാലികങ്ങളും ഒരുക്കിയിരിക്കുന്നു. ഏത്‌ പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്‌തകങ്ങളുണ്ട്‌. വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാര്‍. ആരോഗ്യകേന്ദ്രത്തിലും കടപ്ര രജിസ്‌ട്രാര്‍ കാര്യാലയത്തിലും എത്തുന്നവര്‍ വായനായിടം ഉപയോഗിക്കുന്നു.പുസ്‌തകക്കൂട്ട്‌ കാമ്പയിന്റെ ഭാഗമായാണ്‌ പദ്ധതി.

പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുസ്‌തകങ്ങള്‍ വീടുകളില്‍ എത്തിക്കും. ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ്‌ കെയര്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാണിത്‌. വായനയ്‌ക്ക് ശേഷം പുസ്‌തകം തിരികെ എത്തിക്കുന്നതും ഇവര്‍ തന്നെ. ആരോഗ്യകേന്ദ്രത്തിന്‌ സമീപമുള്ള ടേക്ക്‌ എ ബ്രേക്ക്‌, ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലെ ജീവനകാര്‍ക്കും ഔഷധതണല്‍ അറിവ്‌ പകരുന്നു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഹാപ്പിനെസ് പാര്‍ക്ക്‌ അവസാന ഘട്ടത്തിലാണ്‌. ആവശ്യമായ പുസ്‌തകങ്ങള്‍ താലൂക്ക്‌ ലൈബ്രറി കൗണ്‍സിലില്‍ നിന്നാണ്‌ ശേഖരിച്ചത്‌. പുസ്‌തകത്തിന്റെ എണ്ണം കൂട്ടാനുളള ശ്രമത്തിലാണ്‌ പഞ്ചായത്ത്‌. ലൈബ്രറിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നു. പുസ്‌തകങ്ങള്‍ സൂക്ഷിക്കാനായി അലമാരകളുള്‍പ്പടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പ്രസന്നകുമാരി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...