കൊച്ചി : വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
കമലിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍. വേണുസാറിന്റെ ആരാധകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടന്‍ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചത്.
വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെപോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്. ആ അപൂവര്‍തയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാര്‍, സംവിധായകര്‍, എന്നെപ്പോലെയുള്ള ആരാധകര്‍ എല്ലാവരുംവേണുവിനെ എന്നും ഓര്‍ക്കും..
വേണുവിന് വേണ്ടി എഴുതാനുള്ള കഥകള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. വേണുവിനെപോലെ പ്രതിഭയാണെന്ന് പറയുന്ന ഒരു കലാകാരനെ നമുക്ക് ഇനി കിട്ടണം. അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോള്‍ ഒരുപാട് സംസാരിക്കാന്‍ കഴിഞ്ഞു. എന്റെ സ്നേഹം അറിയിക്കാന്‍ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു’.
അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച.
അരവിന്ദന്റെ തമ്ബില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമo .