അമ്പലപ്പുഴ : നീർക്കുന്നം എസ്.ഡി.വി. സർക്കാർ യു.പി. സ്കൂളിലെ കുട്ടികൾക്കു ഭീഷണിയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിലെ മാലിന്യക്കൂമ്പാരം. പ്രീ പ്രൈമറിമുതൽ ഏഴാംക്ലാസുവരെ 1,500 കുട്ടികളുള്ള സ്കൂളിനും ആശുപത്രിവളപ്പിനുമിടയിൽ മതിലിന്റെ അകലം മാത്രമാണുള്ളത്. മതിലിനോടുചേർന്നാണ് പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം കൂനകൂട്ടിയിട്ടിരിക്കുന്നത്. ഒന്നുമുതലുള്ള ചെറിയക്ലാസുകളാണ് മതിലിനടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ദേശീയപാതയിൽനിന്ന് ആശുപത്രികവാടത്തിലൂടെ അകത്തുകയറുന്ന ആളുകളെ വരവേൽക്കുന്നത് ഈ മാലിന്യക്കൂനയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വഴിയരികിലാണിത്.
പ്ലാസ്റ്റിക്കും കെട്ടിടാവശിഷ്ടങ്ങളുമിതിലുണ്ട്. സമീപത്ത് കെട്ടിടം പണിയാൻ കുഴിയെടുത്തപ്പോൾ മുൻകാലങ്ങളിൽ ഇവിടെ കുഴിച്ചുമൂടിയിരുന്ന മാലിന്യവും പുറത്തെടുത്ത് കൂട്ടിയിട്ടിട്ടുണ്ട്. കോവിഡുകാലത്തടക്കം സ്കൂൾമതിലിനോടുചേർന്ന് മാലിന്യം കത്തിക്കുന്ന പതിവുണ്ടായിരുന്നു. സ്കൂളധികൃതർ പലതവണ മെഡിക്കൽ കോളേജ് അധികൃതർക്കു പരാതിനൽകിയിരുന്നു. അടുത്തിടെ മഴക്കാലത്താണ് ഇപ്പോഴത്തെ മാലിന്യക്കൂന ഉയർന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന ആശുപത്രിവികസന സൊസൈറ്റി യോഗം നടക്കാനിരുന്നതിന്റെ മുന്നോടിയായി അവിടവിടെ പുല്ലുവെട്ടൽ നടത്തിയെങ്കിലും മാലിന്യക്കൂന നീക്കിയില്ല.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.