പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ ചൻധൻ സിംഗ്, രാഹുൽ അനന്ത്, കുമാർ ഷാനു, ഒന്നാം വർഷ വിദ്യാർത്ഥി കരൺ ജെയ്ൻ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തിയ സംഘവുമായുള്ള ബന്ധം സംബന്ധിച്ചും ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിച്ചതായാണ് സൂചനകൾ ലഭിക്കുന്നത്. വിദ്യാർത്ഥികൾ സിബിഐ കസ്റ്റഡിയിലാണെന്ന കാര്യം എയിംസ് പട്‌ന ഡയറക്ടർ ജി കെ പാലും സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് നാലാംഗ സംഘത്തെ എയിംസ് മാനേജ്‌മെന്റിന്റെ സാന്നിധ്യത്തിൽ സിബിഐ കസ്റ്റഡിയിലെടുത്തത്. സിബിഐ സംഘം ഇവർ താമസിച്ചിരുന്ന ഹോസ്റ്റൽ മുറി സീൽ ചെയ്യുകയും ഇവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോട്ടോയും മൊബൈൽ ഫോൺ നമ്പറും ഉദ്യോഗസ്ഥർ അയച്ചിരുന്നതായും സിബിഐയുമായി സഹകരിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.