പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പെന്‍ഷന്‍ പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണെന്നും പ്രവാസികളോടുള്ള ഈ അവഗണന നീതീകരിക്കാനാവാത്തതാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടികളുടെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിനും വികസന മുന്നേറ്റത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ കാലാകാലങ്ങളില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാരുകള്‍ കാര്യമായി പരിഗണിച്ചില്ലെന്നും ഇപ്പോള്‍ അവഗണനയുടെ ആഴം വര്‍ദ്ധിച്ചിരിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് മാത്യു പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ മോനി ജോസഫ്, ഷിബു റാന്നി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പൂതങ്കര, ജില്ലാ ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, മാത്യു ചാണ്ടി, കെ.സി. ചാക്കോ, സലിം പെരുനാട്, ജോസ് കൊടുന്തറ, ഷാനവാസ് പെരിങ്ങമല, ജോണ്‍ പെരുവത്ത്, രാജീവ് സത്യവാന്‍, പ്രസാദ് മേപ്പുറത്ത്, ടി.വി. മാത്യു, സിസി വര്‍ഗീസ്, രാധാമണി സോമരാജന്‍, ജെസ്സി മോഹന്‍, പ്രഭാ ഐപ്പ്, മാത്യൂസ് വാളക്കുഴി, ഷിയാസ് മുഹമ്മദ്, ബാലഗോപാല്‍, കെ.കെ. തോമസ്, വിനു വിദ്യാധരന്‍, ഷാജഹാന്‍ ഏഴംകുളം, ഷംസുദ്ദീന്‍ അടൂര്‍, ഷിബു തോമസ്, ടി.സി. ചെറിയാന്‍, റജിമോന്‍, റോണി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.