Wednesday, April 2, 2025 8:06 pm

നെഹ്റു സോഷ്യലിസ്റ്റ് പാതയില്‍ ഇന്ത്യയെ വികസനത്തിലേക്ക് നയിച്ച നേതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സോഷ്യലിസം രാജ്യത്തിന്‍റെ മുഖമുദ്രയാക്കി ഇന്ത്യയെ വികസനത്തിലേക്ക് നയിച്ച മഹാനായ നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അറുപതാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഒന്നുമില്ലായ്മയില്‍ നിന്നും കരകയറ്റി മറ്റു രാജ്യങ്ങള്‍ക്കൊപ്പം സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്തമാക്കിയത് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഊന്നിയുള്ള ഭരണമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യയുടെ മുഖഛായ മാറ്റുവാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം കഠിന പ്രയത്നം ചെയ്തെന്ന് ഡി.സി.സി പ്രസിഡന്‍റ് ഓര്‍മ്മിച്ചു. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനം കരുപ്പിടിപ്പിക്കുന്നതില്‍ നെഹ്റുവിന്‍റെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനില്‍.എസ്.ലാല്‍ നേതാക്കളായ അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, കെ.വി. രാജന്‍, എ. അബ്ദുള്‍ ഹാരിസ്, സിബി മൈലപ്ര, ജയിംസ് കീരിക്കാട്, ജോസ് കൊടുംന്തറ, ബിനു മൈലപ്ര, ജോസ് പനച്ചക്കല്‍, ഷാജിമോന്‍, എന്നിവര്‍ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു : നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ്

0
പത്തനംതിട്ട: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അനുകൂലിക്കുന്നു എന്നും...

നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു

0
തമിഴ്‌നാട് : നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു...

വൻ ലഹരി വേട്ട ; 2500 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് ഇന്ത്യൻ നാവിക...

0
ഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി...

തിരുവല്ലയിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ കേരള സർക്കാർ...