Tuesday, May 6, 2025 1:08 am

ആവേശം ഓളപ്പരപ്പിൽ ; നെഹ്റു ട്രോഫി കാണാന്‍ കെഎസ്ആർടിസിയുടെ പാക്കേജ് റെഡി

For full experience, Download our mobile application:
Get it on Google Play

തുഴയെറിയുന്നവരും കണ്ടുനില്‌‍ക്കുന്നവരും ഒരുപോലെ ആവേശം കൊള്ളുന്ന വള്ളംകളി കാലത്തിന് ഇനി വലിയ കാത്തിരിപ്പില്ല. പുന്നമടക്കാടയലിൽ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ മത്സരം. പരിശീലനം തകൃതിയായി മുന്നേറുകയാണ്. ആര് കപ്പടിക്കും എന്നതിനെക്കുറിച്ച് വാശിയേറിയ ചര്‍ച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുമുണ്ട്. വള്ളംകളി കാണുവാൻ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും ആവേശമുണർത്തുന്ന ജനപങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ ജലമേള കാണാൻ സഞ്ചാരികൾക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തു വരാം. ബസ് ടിക്കറ്റും വള്ളംകളി ടിക്കറ്റും ഉൾപ്പെടെയുള്ള പാക്കേജാണ് ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. താല്പര്യമുള്ളവര്‌ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്തു വരാം.

ആലപ്പുഴയിൽ നിന്ന് മാത്രമല്ല വിവിധ ജില്ലകളിൽ നിന്നും പ്രത്യേകം കെഎസ്ആർടിസി ബസ് ആവശ്യാനുസരണം ഒരുക്കി സഞ്ചാരികൾക്ക് വള്ളംകളി മത്സരത്തിന്റെ ഭാഗമാകാം. നെഹ്രുട്രോഫിയുടെ 500, 1000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിലെത്തി വള്ളംകളി കാണാൻ വരുന്നവർക്ക് കെ എസ് ആർ ടി സി ആലപ്പുഴ ഡിപ്പോയില്‍ വളളം കളി പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ജൂലൈ 29 ഞായറാഴ്ച്ച മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

വള്ളംകളി ടിക്കറ്റ് വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം നെഹ്റു ട്രോഫി 2023 വള്ളംകളി ടിക്കറ്റ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുവാനും അവസരമുണ്ട്. ഇതിനായി 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ് ആണ് വേണ്ടത്, എത്ര പേര്‍ക്ക് എന്നീ വിവരങ്ങള്‌ വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയക്കാം. തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ആഗസ്റ്റ് 12-ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം.

നെഹ്റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ് നിരക്ക് ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) – 3000 രൂപ ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) – 2500 രൂപ റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) – 1000 രൂപ വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) – 300 രൂപ ലേക് വ്യൂ (വൂഡന്‍ ഗാലറി) – 200 രൂപ ലോണ്‍- 100 രൂപ. ആലപ്പുഴയിൽ നിന്ന് വള്ളംകളി യാത്ര ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്വിന്‍റെ നേതൃത്വത്തില്‍ വളളംകളി പ്രേമികള്‍ക്കായി ടിക്കറ്റ് വില്‍പനയും ടിക്കറ്റ് ഉള്‍പ്പെടെ ചാര്‍ട്ടേഡ് ബസ്സ് സംവിധാനവും ഒരുക്കും.

ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നും നെഹ്റു ട്രോഫി വള്ളംകളി മത്സരം കാണാൻ യാത്രകൾ സംഘടിപ്പിക്കുന്നു. ക്ലബുകൾക്കും സംഘങ്ങൾക്കും വള്ളംകളി പ്രേമികൾക്കും കെഎസ്ആർടിസി ബസ് മുഴുവനായി ബുക്ക് ചെയ്തു പോകുവാനും സാധിക്കും. ഇതിനായി ഡിപ്പോകളിൽ ബുക്കിങ് നടത്താം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- ആലപ്പുഴ – 9895505815 ചേര്‍ത്തല – 9846507307 ഹരിപ്പാട് – 9447278494 എടത്വ – 9846475874 മാവേലിക്കര – 9446313991 കായംകുളം – 9400441002 ചെങ്ങന്നൂര്‍ – 9846373247.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...