ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളി അനിശ്ചിതമായി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ അടിയന്തിരയോഗം ഇന്ന് നടക്കും. കേരള ബോട്ട് ക്ലബ്ബ് അസോസിയേഷൻ, ചുണ്ടൻവള്ളങ്ങളുടെ ഉടമകൾ, മറ്റു വള്ളങ്ങളുടെ ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സർക്കാർ ഇതേവരെ നെഹ്റുട്രോഫി വള്ളംകളി തിയതി നിശ്ചയിച്ചട്ടില്ല. അതിനാൽ എങ്ങനെ പ്രശ്നത്തിനു പരിഹാരംകാണുമെന്ന് യോഗം ചർച്ച ചെയ്യും. സർക്കാരിൽ സമ്മർദം ചെലുത്താനും സമരപരിപാടികളിലേക്കടക്കം കടക്കാനുള്ള കാര്യം യോഗത്തിൽ ചർച്ചയാകും. വള്ളംകളിയുടെ കാര്യത്തിൽ സർക്കാർ നിസ്സംഗത തുടരുകയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവെച്ചത്. ആ തീരുമാനത്തോട് എല്ലാവരും യോജിക്കുകയും തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ സെപ്റ്റംബറിൽത്തന്നെ വള്ളംകളി നടത്തണമെന്ന് ഈ മേഖലയിലുള്ളവർ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ക്ലബ്ബുകളും വള്ളംകളി സമിതികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാ ക്ലബ്ബുകളും ക്യാമ്പുകൾ പിരിച്ചുവിട്ടു. ഇതിനോടകം പലരും പരിശീലനത്തിനും മറ്റുമായി ലക്ഷങ്ങൾ മുടക്കിക്കഴിഞ്ഞു. ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളാരും ശക്തമായി ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. തീയതി നിശ്ചയിക്കാതെ തീരുമാനം നീണ്ടുപോയാൽ വലിയ പ്രതിസന്ധിയിലേക്കു കാര്യങ്ങൾ നീങ്ങും. ഈ സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കാൻ ഈ മേഖയിലുള്ളവർ തീരുമാനിച്ചത്. തീരുമാനം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ വള്ളംകളിക്കായി നിർമിച്ച താത്കാലിക പവിലിയന്റെ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങിയിരുന്നു. പന്തൽനിർമാണത്തിന് കരാറെടുത്തയാൾ കരാർ പ്രകാരമുള്ള സമയം കഴിഞ്ഞിട്ടും പന്തൽ പൊളിക്കാൻ അനുമതി നൽകാത്തതിനാൽ വലിയ പ്രതിസന്ധിയിലായി. കൂടാതെ പുരവഞ്ചികൾ തട്ടി പന്തലിനു കേടുപാടുകളും സംഭവിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് പന്തലഴിക്കാൻ അനുമതി നൽകിയത്. ഇനി വീണ്ടും പന്തൽ നിർമിക്കണമെങ്കിൽ വീണ്ടും സാമ്പത്തിക ബാധ്യതയാകും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1