കോട്ടയം : വൈക്കത്ത് വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വൈക്കം തലയാഴം ആലത്തൂര്‍ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളര്‍ത്തു പൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ രമേശിന്റെ എയര്‍ ഗണ്ണില്‍നിന്നു വെടിയേറ്റത്. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു വെടിവെച്ചത്.
ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വെടിവയ്‌പ്പില്‍ കരളില്‍ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് പൂച്ച ചത്തത്. ഇതിനു മുമ്പും അയല്‍വാസിയില്‍നിന്ന് സമാന സംഭവങ്ങള്‍ പലഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും പല മൃഗങ്ങള്‍ക്കും ഇത്തരത്തില്‍ വെടിയേറ്റിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കുടുംബം വൈക്കം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.