കൊച്ചി: അയൽവാസിയുടെ ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി രാജീവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മുളന്തുരുത്തി പൊലീസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ 8. 30നായിരുന്നു സംഭവം. പിറവം എടക്കാട്ടുവയൽ സ്വദേശിയായ മനോജിന്റെ നാല് മാസം ഗർഭിണിയായ പശുവിനെയാണ് രാജീവ് കോടാലികൊണ്ട് വെട്ടിക്കൊന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം തടയാനെത്തിയ മനോജിന്റെ ഭാര്യ സുനിതയ്‌ക്കും കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ മകനും പരിക്കേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതേയുള്ളു.മൂന്ന് പശുക്കളും മൂന്ന് കിടാങ്ങളുമാണ് തൊഴുത്തിലുണ്ടായിരുന്നത്. കഴുത്തിന് പരിക്കേറ്റ പത്ത് ലിറ്റർ കറവയുള്ള ഒരു പശുവിനും കിടാങ്ങൾക്കും പ്രത്യേക പരിചരണം നൽകണമെന്നാണ് ഡോക‌്‌ടർ നിർദേശിച്ചിരിക്കുന്നത്. എടക്കാട്ടുവയൽ മൃഗാശുപത്രിയിൽ നിന്നും ഡോക‌്ടർ എത്തിയാണ് ചികിത്സ നൽകിയത്. പഞ്ചായത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ക്ഷീര കർഷകനാണ് മനോജ്.കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. ചാണകം ഒഴുകി തന്റെ വീട്ടിലെ കിണറ്റിൽ എത്തുന്നു എന്ന സംശയത്തിന്റെ പേരിലാണ് രാജീവ് പശുവിനെ വെട്ടിക്കൊന്നത്. ഇതിന് മുമ്പ് രാജീവ് നൽകിയ പരാതിയിൽ പഞ്ചായത്ത് അധികൃതർ മനോജിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വൃത്തിയായി പശുവിനെ വളർത്തുന്നവരാണ് മനോജും സുനിതയുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1