പത്തനംതിട്ട : ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിലെ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളുടെ പദ്ധതിയുടെ വാർഡ് തല സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മധു എം.ആർ അധ്യക്ഷത വഹിച്ചു. 50 പേരോളം അടങ്ങുന്ന വാർഡ് തല സംഘാടക സമിതി രൂപികരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട വൈസ് പ്രസിഡന്റ് പ്രൊഫസർ ശ്രീകല, ഹരിത കേരളം മിഷൻ ആർ പി ഗോകുൽ തുടങ്ങിയവർ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലാൽ, വി.എ ഗണേഷ് എന്നിവര്‍ പങ്കെടുത്തു. രണ്ടു മാസം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡ് തല ഊർജ ഓഡിറ്റ്, യുവതി യുവാക്കളുടെ യോഗം, പാതയോര ശുചീകരണം, ബാല സഭ, മാലിന്യം വലിച്ചെറിയല്‍ മുക്ത വാർഡ് പ്രഖ്യാപനം വാർഡ് തലത്തിൽ നടത്തും. തരിശ് രഹിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഏക്കർ സ്ഥലത്ത് ബന്ദിപ്പുവ് കൃഷി ചെയ്യാനും ഇതിന്റെ ഉദ്ഘാടനം ജൂലൈ 15ന് നടത്താനും തീരുമാനിച്ചു. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പാട ശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.