Saturday, May 10, 2025 8:48 pm

നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യം : ജില്ലാ കളക്ടര്‍ എ. ഷിബു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമയബന്ധിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ജില്ലയില്‍ നിഷ്പക്ഷവും സുതാര്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ഒരുക്കങ്ങളും ബോധവത്ക്കരണവും നടത്തണം. വനമേഖലയിലുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്‍പ് നടത്തേണ്ട മുന്നൊരുക്കചര്‍ച്ചയാണിതെന്നു അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി ശര്‍മിള പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റാകണം. അതിനായുള്ള ട്രെയിനിംഗുകള്‍ നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. അതിന്റെ കാരണം കണ്ടുപിടിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പിനു മുന്‍പായി ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തേണ്ട പരിശീലനപരിപാടി സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുപ്പു ജോലിക്കായി പോളിംഗ് സ്റ്റേഷനുകളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ യാതൊരു തരത്തിലും സ്‌കൂളുകളുടെ ചുവരുകള്‍ വൃത്തികേടാക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കണം. പ്രശ്‌നബാധിത ബൂത്തുകള്‍ തിരിച്ചറിയുകയും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. 80 വയസു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാവും. നിഷ്പക്ഷവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുകയാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

ഇ വി എമ്മുമായി ബന്ധപ്പെട്ട ആദ്യഘട്ടപരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. റാന്‍ഡമൈസേഷന്‍ ചെക്കിംഗ് ഒന്നാംഘട്ടവും രണ്ടാംഘട്ടവും ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വോട്ടര്‍പട്ടിക ഉപയോഗിച്ച് 80 വയസു കഴിഞ്ഞവരേയും ഭിന്നശേഷിക്കാരേയും കണ്ടെത്താനും ആവശ്യമായ ഉദ്യോഗസ്ഥര്‍ ഉണ്ടോയെന്നു പരിശോധിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ചീഫ് ഇലക്ടോറല്‍ ഓഫീസര്‍ പി കൃഷ്ണദാസന്‍, എ ഡി എം ബി.രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, സെക്ഷന്‍ ഓഫീസര്‍ ആര്‍ വി ശിവലാല്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരായ പി ഉദയകുമാര്‍, ആര്‍ എസ് അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

0
കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിൽ കുളത്തുമണ്ണിൽ കാട്ടാനയുടെ ജഡം കണ്ടെത്തി....

ഇന്ത്യൻ സൈനികർക്ക് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം അർപ്പിച്ചു

0
പത്തനംതിട്ട : ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ...

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും

0
ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയായെങ്കിലും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് സ്വീകരിച്ച കടുത്ത...

അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: അത്തിക്കയം പാലം നിർമ്മാണം വൈകിപ്പിച്ച കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി...