Saturday, July 5, 2025 10:41 am

പുതിയ അധ്യായന വർഷം ; മാറ്റത്തിന്റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : ക്ലാസുകൾ ആരംഭിക്കുമ്പോൾ കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തികളുടെ ശോഭയോടെയാണ് അധ്യയനവർഷാരംഭമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ ആണ് മണ്ഡലത്തിലെ സ്കൂളുകൾക്കായി ആവിഷ്കരിച്ചത്. 1.20 കോടി രൂപക്ക് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, മലയാലപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ, പ്രമാടം ഗവൺമെന്റ് എൽ പി സ്കൂൾ, മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. കിഫ്ബിയിൽ നിന്നും അഞ്ചുകോടി രൂപ ചെലവിൽ കോന്നി ഗവ ഹയർസെക്കൻഡറി സ്കൂൾ, 3 കോടി രൂപക്ക് കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്സി ബ്ലോക്ക്‌ ,3 കോടി രൂപക്ക് മാരൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ ബ്ലോക്ക്, 1 കോടി രൂപക്ക് തണ്ണിത്തോട് ഗവ വെൽഫെയർ യു പി സ്കൂൾ എന്നിവ പൂർത്തീകരിച്ച് ക്ലാസുകൾ ആരംഭിച്ചിരുന്നു.

1.5 കോടി രൂപക്ക് പേരൂർക്കുളം ഗവ എൽപിഎസ്, 1.2 കോടി രൂപക്ക് കലഞ്ഞൂർ ഗവ എൽപിഎസ്, എന്നി സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. 1.5 കോടി രൂപക്ക് ചിറ്റാർ കൂത്താട്ടുകുളം ഗവ എൽപിഎസ്, 1.20 കോടി രൂപക്ക് മുണ്ടൻപാറ ട്രൈബൽ യുപി സ്കൂൾ, 75 ലക്ഷം രൂപക്ക് കൂടൽ ഗവ.വി.എച്. എസ് എന്നീ സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിനായുള്ള മണ്ണ് പരിശോധന പൂർത്തീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറികഴിയുമ്പോൾ പ്രവർത്തി ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ കഴിയും. ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 3 കോടി, കുന്നിട ഗവ. യുപിഎസ് 1.2 കോടി, പാടം ഗവ എൽപിഎസ് 1 കോടി, കലഞ്ഞൂർ ഗവ ഹൈസ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്ക് 2 കോടി എന്നീ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങി അതിനുശേഷം നടപടികൾ പുനരാരംഭിക്കാൻ കഴിയും.

എംഎൽഎ ഫണ്ടിൽ നിന്നും സീതത്തോട് കെ ആർ പി എം എച്ച് എസ് 41 ലക്ഷം, ആങ്ങമൂഴി ഗുരുകുലം യുപിഎസ് 10 ലക്ഷം, കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ് വിഎച്ച്എസ്സി 10 ലക്ഷം, നാഷണൽ യുപിഎസ് വാഴമുട്ടം 10 ലക്ഷം, എസ്എൻഡിപി യുപിഎസ് മൈലപ്ര 9.75 ലക്ഷം, എസ്എൻഡിപി യുപിഎസ് മലയാലപ്പുഴ 6 ലക്ഷം, പി എസ് വി പി എം എച്ച് എസ് ഐരവൻ 7 ലക്ഷം, തണ്ണിത്തോട് ഗവ. യുപിഎസ് 36 ലക്ഷം, കോന്നി ഗവ. എൽപിഎസ് 19 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ച് പാചകപ്പുരയും സ്കൂൾ മെയിന്റനൻസ് പ്രവർത്തികളും പുരോഗമിക്കുകയാണ്. തണ്ണിത്തോട് ഗവ. യുപി സ്കൂൾ, കൂടുൽ ജംഗ്ഷൻ ഗവ. എൽപിഎസ്, മുറിഞ്ഞകൽ ഗവ. എൽപിഎസ്, ഇളമണ്ണൂർ ഗവ. എൽപിഎസ്, കലഞ്ഞൂർ എൻ എം എൽ പി എസ്, എലിമുള്ളും പ്ലക്കൽ ഗവ. എച് എസ് എസ്, തേക്ക്തോട് ഗവ. എച്ച്എസ്എസ്, എന്നീ സ്കൂളുകളിൽ 10 ലക്ഷം രൂപ മുടക്കി ആധുനിക നിലവാരത്തിലുള്ള പ്രീ പ്രൈമറി സ്കൂളുകൾ പൂർത്തീകരിച്ചു.

ചിറ്റാർ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്സ് കെമിസ്ട്രി ബയോളജി വിഷയങ്ങളുടെ ആധുനിക ലബോറട്ടറി നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ വീതവും അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് കോന്നി ഗവ. എൽപിഎസ്, കൂടൽ ഗവ. ഹൈസ്കൂൾ, മുറിഞ്ഞകൽ ഗവ. എൽപിഎസ്, മാങ്കോട് ഗവ ഹൈസ്കൂൾ, മാരൂർ ഗവ. ഹൈസ്കൂൾ, മലയാലപ്പുഴ ജെ എം പി എച്ച് എസ്, മുണ്ടൻ പാറ ഗവ.ട്രൈബൽ യുപിഎസ്, എന്നിവിടങ്ങളിൽ സ്കൂൾ വാഹനങ്ങൾ നൽകി. കോന്നി ഗവ. ഹൈസ്കൂൾ, കൈപ്പട്ടൂർ ഗവ ഹൈസ്കൂൾ, ചിറ്റാർ ഗവ. ഹൈസ്കൂൾ, കലഞ്ഞൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അനുവദിച്ച സ്കൂൾ ബസുകൾ പെരുമാറ്റചട്ടം നീങ്ങിയതിനു ശേഷം നൽകാൻ സാധിക്കും.

അടച്ച് പൂട്ടൽ ഭീഷണി നേരിട്ട അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂർ ജെ വി ബി എൽ പി എസ് സർക്കാർ ഏറ്റെടുത്ത് കുമ്മണ്ണൂർ ഗവ. എൽപിഎസ് എന്ന പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചതും ജില്ലയിലെ ഏറ്റവും വലിയ പൊതു വിദ്യാലയമായ കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിനെ മാതൃക വിദ്യാലയമായി പ്രഖ്യാപിച്ചതും ശ്രദ്ധേയമായ നേട്ടമാണ്. നേരത്തെ മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളിലും ഹൈടെക് ലാബ് സജ്ജമാക്കുന്നതിന്റെ ഭാഗമായി ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീനുകൾ, ടെലിവിഷനുകൾ, മൾട്ടി ഫംഗ്ഷൻ പ്രിന്റർ, ക്യാമറകൾ എന്നിവയും നൽകിയിരുന്നു. കിഫ്‌ബി ഫണ്ട്, പ്ലാൻ ഫണ്ട്‌, എം എൽ എ ഫണ്ട് എന്നിവ ചിലവഴിച്ച് മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ആധുനിക നിലവാരത്തിൽ ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും പുതിയ അധ്യായന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നതായും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു

0
പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു....

ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി

0
ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ...

മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മലയാലപ്പുഴ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന...